കണ്ണൂരില്‍ നിന്ന് ഒരു ലാഭക്കചച്ചവടത്തിന്റെ പതിനൊന്നാം വാര്‍ഷികം

വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫ് 10 , 11 വാഖ്യങ്ങള്‍ അല്ലാഹു പറയുന്നു. സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം. കൃത്യമായി പറഞ്ഞാല്‍ 2004 ജൂണ്‍ ഏഴിന് സ്വര്‍ഗ്ഗത്തിനു പകരം തന്റെ ശരീരത്തെ അല്ലാഹുവിനു നല്‍കിക്കൊണ്ട് പുന്നാട്ടുകാര്‍ യാത്രയയച്ച മുഹമ്മദ് സാഹിബ് നീണ്ട പതിനൊന്നാം വര്‍ഷവും ശത്രുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട് ഇപ്പോഴും പുന്നാട്ടുള്ള ഓരോരുത്തരിലും ജീവിക്കുകയാണ്. രക്തസാക്ഷിത്വത്തിനു മുന്നില്‍ മരണം തോറ്റ് മടങ്ങുകയായിരുന്നു. നമ്മുടെ ഈ ധീര രക്തസാക്ഷിയുടെ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു ജൂണ്‍ വന്നെത്തി. സംഘപരിവാരവും മാര്‍ക്ക്സിസവും രക്തം ചിന്തിയും കൊലവിളി നടത്തിയും തേര്‍വാഴ്ച നടത്തുന്ന സമയത്ത് തന്റെ...