പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍...............

പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍ " നീ ഇഷ്ടപ്പെടുന്ന നില അല്ലാഹു നിനക്കു നിലനിര്‍ത്തണമെന്ന ഉദ്ദേശ്യമുണ്െടങ്കില്‍ അവന്‍ ഇഷ്ടപ്പെടുന്നവിധം നീ ആവണമെന്ന്'' അഹ്മദ് ഇബ്നു ഹംബല്‍ ഉദ്ബോധിപ്പിക്കാറുണ്ടായിരുന്നു. ഖുര്‍ആനില്‍ നിന്നോ പ്രവാചകനില്‍ നിന്നോ ഒരു തെളിവും ലഭ്യമല്ലാത്ത കാര്യത്തില്‍ തനിക്കെങ്ങനെ സ്വാഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാവും? ലൌകികചിന്തയില്‍ അഭിരമിക്കുന്നവന് എങ്ങനെ അല്ലാഹു ഇഷ്ടപ്പെടുന്ന വിധം ജീവിക്കാനാവും? അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനുള്ള അവന്റെ വാഗ്ദാനമാണ് ശത്രുവും പീഡനവുമെന്നും അതു വിശ്വാസിയുടെ ഈമാനിനെ പോഷിപ്പിക്കുകയല്ലാതെ ക്ഷീണിപ്പിക്കുകയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. പ്രവാചകന്‍ ഇബ്റാഹീമിന്റെയും ഖബ്ബാബ് (റ)വിന്റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ സദാ നിറഞ്ഞുനില്‍ക്കുകയും ധൈര്യം പകരുകയും ചെയ്തു. ഇമാം അഹ്മദ് പറഞ്ഞു: "അല്ലാഹുവല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് 'തവക്കുല്‍.' ശത്രുക്കള്‍ ഇബ്റാഹീം പ്രവാചകനെ അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോള്‍ അദ്ദേഹത്തോടു മലക്ക് ജിബ്രീല്‍ ചോദിച്ചു: 'എന്നില്‍ നിന്ന് എന്തെങ്കില...