പുണ്ണ്യമാസം വരവായ്.. റമദാന് സ്വാഗതം..

ഒരു റമദാന്‍ കൂടി നമ്മോട് അടുത്തിരിക്കുന്നു വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം. പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം. വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറി...