പോപ്പുലര്‍ ഫ്രണ്ട് വല്ലാത്തൊരു തലവേദന തന്നെ !!!

ഫേ സ്ബുക്കിലൂടെ വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ പണ്ടെന്നോ കണ്ടു മറഞ്ഞ ഒരു വാര്‍ത്തയുടെ പ്രേതമെന്നു തോന്നിക്കുന്ന ഒന്ന് കാണാന്‍ ഇടയായി. വാര്‍ത്ത മറ്റൊന്നുമല്ല. ഒരു പ്രേതത്തെ പോലെ ശത്രുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട് അവരുടെ പിന്നാലെ നിഴല്‍ പോലെ പിന്തുടരുന്ന പോപ്പുലര്‍ ഫ്രണ്ട്ന്‍റെ നിരോധനം തന്നെയാണ് വിഷയം. എന്റെ ഓര്‍മ്മ ശരിയാണ് എങ്കില്‍ 2010 ജൂലായ് ആണ് എന്ന് തോന്നുന്നു. ഇപ്പൊ നിരോധിക്കും എന്ന് പറഞ്ഞു കൊണ്ട് വാര്‍ത്തകള്‍ ഇതിനു മുംബ് വന്നത്. എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ഇടയ്ക്കിടെ വരുന്നത്? ആരാണ് ഇത്തരം വാര്‍ത്തകളുടെ സൃഷ്ടാക്കള്‍? കുറച്ച് ആഴത്തില്‍ ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. സംഘപരിവാരത്തിന്റെ അച്ചാരം കൈപറ്റുന്ന ഒരു വിഭാഗം മാധ്യമങ്ങളും പോലിസ്, ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ചേര്‍ന്ന് തന്ത്രപരമായി പുകമറ സൃഷ്ടിയ്ക്കുകയാണ്. ഒറ്റപ്പെട്ട ചില അനിഷ്ടസംഭവവികാസങ്ങളെ പര്‍വതീകരിച്...