മഅദനിയുടെ മക്കള്‍ക്കു പറയാനുള്ളത്

ആദ്യമായി മാന്യവായനക്കാരോട് പറയാനുള്ളത് ഈ ലേഖനം നിര്‍ബന്ധമായും മുഴുവനും വായിക്കുക. ഈ ലക്കം തേജസ് ദൈവാരിക ക്ക് വേണ്ടി എ.എം. നജീബ് എഴുതിയ മനസ്സില്‍ തട്ടുന്ന ലേഖനം ബാംഗ്ളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കാണാന്‍ പോയി വെളുപ്പിനു വന്നിട്ടേ ഉണ്ടായിരുന്നുള്ളു ഭാര്യ സൂഫിയാ മഅ്ദനിയും കുട്ടികളും. തുടര്‍ച്ചയായ യാത്രകളും മാനസികസംഘര്‍ഷങ്ങളും കൂടിയായപ്പോള്‍ നല്ല പനിയുമായാണ് അവര്‍ തിരിച്ചെത്തിയത്. വിശ്രമിക്കുന്ന ഉമ്മയ്ക്കു മരുന്നുനല്‍കാനൊരുങ്ങുകയാണ് ഇളയമകന്‍ സലാഹുദ്ദീന്‍ അയ്യൂബി. കലൂര്‍ ദേശാഭിമാനി റോഡിലുള്ള മഅ്ദനിയുടെ വീടായ 'അല്‍അബ്റാറി'ലേക്കു കയറിച്ചെല്ലുമ്പോള്‍ കാണുന്നത് ഇതാണ്. ആരവങ്ങളൊക്കെ കെട്ടടങ്ങി നിശ്ശബ്ദമായ വീട്. ഇപ്പോള്‍ നിരന്തരം ഫോണ്‍ ശബ്ദിക്കുന്നില്ല, തിരക്കുകളില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് 'എക്സ്ക്ളൂസീവുകള്‍' സൃഷ്ടിച്ച് റേറ്റിങ് കൂട്ടാനും നിറംപിടിപ്പിച്ച സെന്‍സേഷന്‍ സ്റോറികള്‍ എഴുതാനുമുള്ള ആയുധം അകത്താണല്ലോ. ആര്‍ക്കും ഉറക്കമൊഴിച്ച് കാത്തുകിടക്കേണ്ട. ഇന്ന് ആ ഉമ്മയും കുട്ടികളും തനിച്ച്. നേരത്തേ കാണാനുള്ള അനുവാദം വാങ്ങിച്ചിരുന്നെങ്കില...