പോസ്റ്റുകള്‍

ഫെബ്രുവരി 11, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ ആര്‍ എസ് എസ് ഭീകരനെകുറിച്ച് വിവരം നല്‍കുന്നവന് രണ്ട് ലക്ഷം ഇനാം.

ഇമേജ്
അജ്മീര്‍ സ്ഫോടനം: സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം ഇനാം  ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പരസ്യം ദേശീയ അന്വേഷണ ഏജന്‍സി ദേശീയമാധ്യമങ്ങള്‍ക്കു നല്‍കി.  സംജോതാ എക്സ്പ്രസ്, മക്കാ മസ്ജിദ്, മൊദാസ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മറ്റു നാലുപേര്‍ക്കൊപ്പമാണു സുരേഷ് നായര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് നായരുടെ ഫോട്ടോയും ഗുജറാത്തിലെ വിലാസവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഹിന്ദുത്വര്‍ നടത്തിയ വിവിധ സ്ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്ന രാമചന്ദ്ര, അമിത് എന്ന അശോക്, മേഹുല്‍ എന്ന മഹേഷ് ഭായ് എന്നിവരാണു സുരേഷ് നായര്‍ക്കൊപ്പം ഇനാം പ്രഖ്യാപിക്കപ്പെട്ട മറ്റു നാലുപേര്‍. ഇതില്‍ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്നിവര്‍ക്കു നേരത്തേ അഞ്ചുലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചതെങ്കില്‍ 10 ലക്ഷം രൂപയായി ഉയര്‍ത്...