പോസ്റ്റുകള്‍

മാർച്ച് 26, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇനി അല്പം നടക്കാം. രോഗം ഇല്ലാതാക്കൂ..

ഇമേജ്
വ്യായാമം ശരീരിക വളര്‍ച്ചക്കു മാത്രമല്ല ബുദ്ധി വികാസത്തിനും സഹായകരമാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇല്യന്‍സ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍ . വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറില്‍ പുതിയ ഞരമ്പുകളും കോശങ്ങളും ഉണ്ടാവുകയും വളര്‍ച്ചകാവിശ്യമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പക്കപ്പെടുമെന്നും പഠനം പറയുന്നു. മനുഷ്യരിലും മൃഗങ്ങളിലുമായി നടത്തിയ 111 പഠനങ്ങളില്‍ നിന്നാണി നിഗമനത്തില്‍ എത്തിചേര്‍ന്നത്. വ്യായാമങ്ങളിലൂടെ ഓര്‍മ്മശക്തിയും ശ്രദ്ധയും തീരുമാനങ്ങളിലെ കൃത്യതയും വര്‍ദ്ധിപ്പിക്കാനാവുമെന്ന് പഠനം പറയുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും വ്യായമം കൊണ്ട് ഗുണഫലങ്ങളുണ്ടാക്കാനാകും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വയസ്സ് 88 ആയെങ്കിലും ഇന്നും പ്രായത്തിനനുസരിച്ചു തളര്‍ച്ചയോ ക്ഷീണമോ ബാധിക്കാതെ എവിടെയും എത്തുന്നതിന്റെ ശക്തി എന്തെന്നു ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് സഖാവ് മറുപടി പറയും, താന്‍ ഏതു തിരക്കിലായാലും കാലത്ത് അരമണിക്കൂറിലധികം നടക്കാന്‍ സമയം കണ്െടത്തുന്നതുകൊണ്ടാണെന്ന്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും വി എസ് ഈ ശീലം ഉപേക്ഷിച്ചിരുന്നില്ല. അതിരാവിലെ എണീറ്റ് കള്ളിമുണ്ടും ടീഷര്...