എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമെ നിങ്ങള്‍ എന്താ ഇങ്ങനെ??

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഒരു എ.ബി.വി.പി പ്രവര്‍ത്തകനും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകരനുമാണ് പരിക്ക്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്ന പോസ്റ്ററിന് മുകളില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചു. ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ പുറത്തു നിന്നുമെത്തിയ സംഘപരിവാര്‍ അനുകൂലികള്‍ ആക്രമം അഴിച്ചുവിടുകയും ഇതിനിടയില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇനി ഇതിനെ കുറിച്ചു ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നോക്കാം ഇത് മാധ്യമം. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ ഉള്ള മലയാള പത്രം ഈ പത്രം പറയുന്നത് നോക്കുക. കോളജിന്റെ ഗെയ്റ്റില്‍ നവാഗര്‍ക്ക് സ്വാഗതമോതി ബാനര്‍ ഉയര്‍ത്തിയ എ.ബി.വി.പി പ്രവര്‍ത്തകരായ വിശാല്‍,അമ്പിളി,വിഷ്ണു പ്രസാദ് എന്നിവര്‍ക്കുനേരെ പുറത്തു നിന്നെത്തിയ എന്‍.ഡി.എഫ്-കാമ്പ...