പോസ്റ്റുകള്‍

മേയ് 24, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫസല്‍ , ശുക്കൂര്‍ , ചന്ദ്രശേഖരന്‍ , നാളെ ഒരു പക്ഷെ ഞാനായിരിക്കാം.അല്ലങ്കില്‍ നമ്മള്‍.!!

ഇമേജ്
അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ് ഈ വീഡിയോകാണുക. അതില്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്..നിങ്ങള്ക്ക് അറിയാമോ അതിന്റെ ഉത്തരം? "അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ്?''-  ഗുലുമാല്‍ എന്ന ച ലച്ചിത്രത്തില്‍ തീവ്രവാദവേട്ട നടത്തുന്ന പോലിസ് ഉദ്യോഗസ്ഥനായി വേഷമിട്ട സുരാജ് വെഞ്ഞാറമൂടിനോടുള്ള ഒരു സാദാ പോലിസുകാരന്റെ ചോദ്യം."അത് ഞാന്‍ ഡെറാഡൂണില്‍ ട്രെയ്നിങ് നടത്തുമ്പോഴും ഒരാള്‍ ഇങ്ങനെ ചോദിക്കുകയുണ്ടായി'' എന്നാണു മറുപടി. ഇതു കേവലം ചലച്ചിത്ര ഡയലോഗല്ല. എന്താണു തീവ്രവാദമെന്നും ഭീകരവാദമെന്നും ചോദിച്ചാല്‍ ഒട്ടുമുക്കാല്‍ സാംസ്കാരികനായകന്മാരും പോലിസ് ഏമാന്മാരും കുരുങ്ങിപ്പോവും. കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഒരു സാധനമെന്ന നിലയ്ക്ക് ആരും കുഴങ്ങിപ്പോവുക തന്നെ ചെയ്യും. ഒരുപക്ഷേ, അമേരിക്കക്കാരന്‍ കുഴങ്ങില്ല. കാരണം, ഇത്തരം പദപ്രയോഗങ്ങളിലൂടെ ഒരു സമൂഹത്തെ ആകമാനം എങ്ങനെ അവമതിച്ചു ചവിട്ടിമെതിക്കാമെന്ന് നന്നായി വിദ്യാഭ്യാസം ചെയ്തവരാണവര്‍. സായ്പുമാരുടെ ഇത്തരം വായ്ത്താരികള്‍ അപ്പാടെ വെട്ടിവിഴുങ്ങി ഏമ്പക്കം വിടുന്ന നമുക്കാവട്ടെ, 'തീവ്രവാദം' വീണുകിട്ടിയ ...