പോസ്റ്റുകള്‍

മേയ് 10, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാഴ്ച നഷ്ടപ്പെട്ട മഅദനിയും മലയാളിയുടെ പ്രബുദ്ധതയും..!!

ഇമേജ്
ഒരു ചോദ്യത്തോടെ തുടങ്ങാം..!!  ഒന്‍പതര വര്ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന മഅദനി അവസാനം നിരപരാതിയാണ് എന്ന് പറഞ്ഞു പുറത്തു വന്നപ്പോള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടു പോയ ആ പത്തു വര്‍ഷത്തിനു പകരം എന്ത് കൊടുത്തു?  ഇപ്പോള്‍ കര്‍ണാടക ജയിലില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്‍റെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും ആ നിരപരാധിയായ മനുഷ്യ ജീവന് നാം എന്ത് കൊടുത്തു? നമ്മുടെ ഈ മൌനമോ? നാളെ നാം അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരില്ലേ? അനീതിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നാല്‍? രാഷ്ട്രീയം മറന്നു നാം ഇതിനെതിരെ പോരാടിയെ മതിയാവൂ  വേദം ചൊല്ലിയാലോ യാഗം ചെയ്താലോ താഴോട്ടൊഴുകുന്ന നദി ഒരിക്കലും മുകളിലേക്ക് ഒഴുകുകയില്ല. തീയില്‍ നിന്ന് മഞ്ഞുകട്ടയോ മഞ്ഞുകട്ടയില്‍ നിന്ന് തീക്കട്ടയോ എടുക്കുവാന്‍ സാധ്യമല്ല' എന്ന ഗൗതമബുദ്ധന്‍റെ വാക്കുകള്‍ പോലെ യാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തിലും സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും. കഴിഞ്ഞ കോയമ്പത്തൂര്‍ കേസില്‍  ഒന്‍പതര കൊല്ലം കഷ്ടപെട്ടിട്ടും ഒരു തെളിവ് പോലും ഹാജരാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല... അത് പോലെ തന്നെയായിരിക്കും കര്‍ണ്ണാടക സര്‍ക...