പോസ്റ്റുകള്‍

ജൂലൈ 7, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുവൈത്ത് പ്രതിസന്ധി :എന്തിനു ഇങ്ങനെ ഒരു പ്രവാസികാര്യവകുപ്പ്??

ഇമേജ്
കുവൈത്തി പ്രവാസികള്‍ക്ക് പുതിയ പുതിയ പ്രതിസന്ധികള്‍ ഒന്നൊന്നായി വട്ടംചുറ്റിക്കുകയാണ്.  കുവൈത്ത് സ്വദേശി വല്‍കരണത്തിന്‍റെ ഭാഗമായി  നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കുവൈത്ത് ഭരണകൂടം കര്‍ശനമാക്കിയതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തെയും തിരിച്ചുവരാനാകാത്തവിധം വിരലടയാളം രേഖപ്പെടുത്തി കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണു നാടുകടത്തുന്നത്. ഗുരുതരമായ നിയമലംഘനമാണു നാടുകടത്തലിനു വഴിവയ്ക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്പോഴും രാജ്യാന്തരനിയമങ്ങള്‍ പോലും പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.  അനധികൃത താമസക്കാര്‍ക്കെതിരെയുള്ള കുവൈത്ത്​ ഭരണ കൂടത്തിന്റെ നടപടികള്‍ നിയമപരമായി  താമസിക്കുന്നവര്‍ക്കും ചെറിയ ബുദ്ധിമുട്ട് ഒന്നും അല്ല അനുഭവിക്കുന്നത്. അസമയങ്ങളില്‍ വിദേശികളുടെ താമസസ്ഥലത്ത് വന്നു താമസിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു.  കഴിഞ്ഞ ഒരാഴ്ചക്കിടെ 300 ഓളം വിദേശികളെയാണ് പിടികൂടിയത്.. ഇവരില്‍ നിയമപരമായി നാട്ടില്‍ തങ്ങുന്നവരും സ്ത്രീകളും ഉള്‍പെടും. തൊഴില്‍ നിയമലംഘനത്തിനു പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും വിസ നമ്പര്...