ആം ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി ബി ജെ പി യോ?

ഈയിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അവര്‍ പോലും പ്രതീക്ഷിക്കാതെ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പില്‍ അവരുടെ വിജയം രാഷ്ട്രീയചിന്തകന്മാരുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. സത്യത്തില്‍ ആം ആദ്മിപാര്‍ട്ടിയുടെ ശില്‍പ്പി ആരാണ്? അരവിന്ത് കജരിവാള്‍ ആണോ? അതോ ബി ജെ പി യാണോ ആം ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി? നാം ഇരുന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്. ഇന്ത്യയുടെ ഭരണം ബി ജെ പി യുടെ നേതൃത്വത്തില്‍ ഉള്ള എന്‍ ഡി എ അഞ്ചു കൊല്ലം ഭരിക്കുകയും പിന്നീട് കോണ്ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു. അതിനു ശേഷം ഭരണത്തില്‍ കയ്യാളാകുവാന്‍ ബി ജെ പി ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി നരേന്ദ്രമോഡി യെ ഉയര്‍ത്തിക്കാട്ടുകയും തിരഞ്ഞടുപ്പിനെ നേരിടുകയും ചെയ്യുന്ന ബി ജെ പി ക്ക് ഭരണം കിട്ടണം എങ്കില്‍ കൊണ്ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുകയും അത് വഴി അതികാരത്തിലേക്ക് പിടിച്ച് കയറാന്‍ ആവും എന്ന തികഞ്ഞകണക്കു കൂട്ടലുകളുടെ ഉത്തരം ആണ് ആം ആദ്മി ...