പോസ്റ്റുകള്‍

ഫെബ്രുവരി 3, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുസ്ലിം ലീഗിനെ വിലയിരുത്തുമ്പോള്‍.......

ഇമേജ്
മുസ്ലിം സമുദായത്തിനു ലീഗ് ചെയ്ത സംഭാവനകളെകുറിച്ച് വിവരിക്കുമ്പോള്‍ "ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്ന കാലത്തെ"കുറിച്ച് വീമ്പു പറയലാണ് ഇപ്പോഴും ലീഗുകാരുടെ പണി. പത്ത് ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പഴയ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും അറബി മുന്‍ഷിമാരെ വിരിയിപ്പിച്ച് എടുത്ത കഥയും തന്നെ പറയാനുള്ളൂ. സി.എച്ചും സീതി സാഹിബും കഴിഞ്ഞു വന്നവര്‍ സ്വന്തക്കാരെ 'വഴിവിട്ടു" സഹായിക്കുന്ന സമയം സമുധയതിനെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ സമുദായായ പുരോഗതിക്ക് വേറെ വഴിതേടേണ്ട ഗതികെട് ആര്‍ക്കും ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുമായി ചേര്‍ന്ന് ഭരിച്ച കാലത്ത്‌ നേടിയ നേട്ടങ്ങളില്‍ ഊറ്റം കൊണ്ടിരിക്കാന്‍ അല്ലാതെ അഭിനവ ലീഗിന്‍റെ നേട്ടങ്ങളെ കേരള കോണ്‍ഗ്രസ്‌ സ്വന്തം സമുദായത്തിനു വേണ്ടി നേടി എടുത്തത്തിന്‍റെ നാലയലത്ത് വരുമോ. വിദ്യാഭ്യാസ സൌകര്യത്തിലും ആരോഗ്യ മേഖലയിലും അടക്കം എല്ലാ മേഖലയിലും ഉള്ള സൌകര്യങ്ങളുടെ ലിസ്റ്റ് ജില്ല അടിസ്ഥാനത്തില്‍ എടുത്ത് ലിസ്റ്റ് തല തിരിച്ചു പിടിച്ചാല്‍ മുകളില്‍ തന്നെ മലപ്പുറം കാണാം എന്നതാണ് ലീഗ് "സേവന"ത്തിന്‍റെ ബാക്കി പത്രം. തെക്കന്‍ ജി...