പോസ്റ്റുകള്‍

ഡിസംബർ 18, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?

ഇമേജ്
ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?  മനുഷ്യരധികവും സങ്കുചിത മനോഭാവമുള്ളവരാണ്. തന്റേതു മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം എന്നാണ് എല്ലാവരുടെയും ധാരണ. ഈ ധാരണ വെച്ചു കൊണ്ടിരുന്നാല്‍ മാത്രം വിശ്വാസം ശരിയാകണമെന്നുണ്ടോ? ബുദ്ധിയുള്ള ഒരു മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ട്. തന്റെ വിശ്വാസം ശരിയല്ലെങ്കില്‍ മാറ്റുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ന് മുസ്ളീങ്ങളുടെ മത വിശ്വാസം പൊതുവേ ദുര്‍ബലമാണ്. നമുക്കു ചുറ്റും ഒരുപാട് മതങ്ങളും ദൈവങ്ങളും നമ്മള്‍ കാണുന്നു. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ബുദ്ധമതം, അതുപോലൊരു മതം ഇസ്ലാം മതം എന്നാണ് മറ്റു മതസ്ഥരുടെയെല്ലാം ധാരണ. ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലീങ്ങളും ഈ ധാരണയുള്ളവരാണ്. ഒന്നാലോചിച്ചു നോക്കുക. മുസ്ലീങ്ങള്‍ക്ക് ഒരു ദൈവം, ക്രിസ്ത്യാനികള്‍ക്ക് വേറൊരു ദൈവം, ജൂതന്‍മാര്‍ക്ക് മറ്റൊരു ദൈവം, ഹിന്ദുക്കള്‍ക്ക് വേറെ ദൈവം!എന്താണിത്? ദൈവം, ഈശ്വരന്‍, അല്ലാഹു എന്നെല്ലാം പേരുകളുള്ള 'ശക്തി' ഏകനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവം ഏകനും നീതിമാനുമാണെങ്കില്‍, ഓരോ വിഭാഗം ജനങ്ങള്‍ക്ക്, ഓരോ മതങ്ങളെ സൃഷ്ടിക്കുമോ? ഇല്ല. പിന്നെയോ? ദൈവം ഒരു മതം മാത്രമാണ്, അവന്...