പോസ്റ്റുകള്‍

ഏപ്രിൽ 9, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങള്‍ : വാര്‍ത്തകള്‍ വില്‍ക്കാനുണ്ട്..

ഇമേജ്
സ്വന്തം മകനെയും കൂട്ടി യാത്രപോയ ലിന്‍ഡ ചേംബര്‍ ലൈന്‍ എന്ന യുവതിക്കു തന്റെ അരുമ മകനെ നഷ്ടപ്പെട്ട സംഭവം പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ഒമ്പതാം ക്ളാസിലെ മലയാള പാഠപുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പാഠഭാഗത്തു പരാമര്‍ശിക്കുന്നുണ്ട്. 1985ല്‍ ആസ്ത്രേലിയയിലാണു സംഭവം. കുട്ടി നഷ്ടപ്പെട്ട അമ്മയുടെ വെപ്രാളത്തിനും വേദനയ്ക്കും നേരെ കണ്ണടച്ചു പത്രങ്ങള്‍ സംഭവം പെരുപ്പിക്കുകയും ഒടുവില്‍ അമ്മ തന്നെയാണു കുട്ടിയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. അമ്മ പ്രതിയാക്കപ്പെടുകയും എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷം കുട്ടിയെ കാട്ടുനായ കൊന്നതാണെന്നു കണ്ട് അവര്‍ ജയില്‍മോചിതയാവുന്നു.  കുപ്രചാരണത്തിലൂടെ ഒരമ്മയുടെ വേദനയെ ആയിരം മടങ്ങാക്കി ഉയര്‍ത്തിയ ഇതേ പത്രപ്രവര്‍ത്തന കുബുദ്ധിയാണ് ഇന്നു നമ്മുടെ വായനക്കാരെ വിഭ്രാന്തിയിലാക്കുന്ന പല എക്സ്ക്ളൂസീവ് സ്റോറികളും സൃഷ്ടിക്കുന്നത്. കഷ്ടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങള്‍ സത്യത്തിനു നേരെ കണ്ണടച്ചും നുണകളില്‍ അഭിരമിച്ചും കൊടും ഗര്‍ത്തത്തിലേക്കാണു കൂപ്പുകുത്തിയിരിക്കുന്നത്...