ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല

ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ശരീഅത്ത് വിവാദം നടക്കുകയുണ്ടായി. ആ ഇസ്ലാമിക ശരീഅത്ത്വിരുദ്ധ പ്രചാരണത്തിനു തിരികൊളുത്തിയത് അന്നത്തെ കമ്മ്യൂണിസ്റ് ആചാര്യനായിരുന്നു. കൂട്ടുസഖാക്കളും കുട്ടിസഖാക്കളും ചേര്‍ന്ന് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശങ്ങളെ താറടിച്ചും തെറിപറഞ്ഞും നാട്ടിലാകെ യോഗങ്ങളും സെമിനാറുകളും പോസ്ററുകളും ലഘുലേഖകളും പത്രപ്രസ്താവനകളും കൊണ്ട് പ്രചണ്ഡമായ പ്രചാരണം നടത്തി. വ്യക്തമായി നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു അതിനുപിന്നില്‍. എങ്കിലും രാഷ്ട്രീയക്കളി കാര്യമായപ്പോള്‍ രംഗം ആകെ കുഴഞ്ഞുമറിഞ്ഞു. മുസ്ലിംസമുദായം ഉണര്‍ന്ന് അവാന്തരവിഭാഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു ശരീഅത്ത് വിരുദ്ധരുടെ കുടിലതന്ത്രങ്ങള്‍ക്കു മറുപടി നല്‍കി. എതിര്‍പ്രചാരണങ്ങളും യോഗങ്ങളും രംഗം കൈയടക്കി. കാര്യം പന്തിയല്ലെന്നുകണ്ട കമ്മ്യൂണിസ്റ് ആചാര്യന്‍ തനിക്ക് ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പ്രസ്താവനയിറക്കി തടിയെടുത്തു. ന്യൂനപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചു ഭൂരിപക്ഷ സമുദായത്തെ പ്രലോഭിപ്പിക്കാന്‍ ലക്ഷ്യംവച്ചു നടത്തിയ ആ വിവ...