ജനകീയ പരേഡിനെ അതികാരികള്‍ ഭയക്കുമ്പോള്‍

സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം....... പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വാതന്ത്യദിനത്തില്‍ നടത്താനിരുന്ന ഫ്രീഡം പരേഡിന് അനുമതി ആവശ്യപെട്ട് അപേക്ഷ നല്‍കിയത് പരിഗണിക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കോട്ടയം, മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പരേഡുകളാണ് അനുമതി തേടി ജില്ലാ പോലിസ് മേധാവികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. കോട്ടയം ജില്ലാ സെക്രട്ടറി പി ഐ ഷമീര്‍ അലിയാര്‍, മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെരീഖാന്‍, കൊല്ലം ജില്ലാ സെക്രട്ടറി സിദ്ദീഖ് റാവുത്തര്‍, കോഴിക്കോട് ജില്ലാസെക്രട്ടറി ഡി നൌഷാദ് എന്നിവരാണ് ഹരജി നല്‍കിയത്. കൊല്ലത്തും, കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയിലും, മലപ്പുറം ജില്ലയില്‍ പൊന്നാനിയിലും, കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയിലുമാണ് ഫ്രീഡം പരേഡ് നടത്താന്‍ അനുമതി തേടിയത്. സൊസൈറ്റി രജിസ...