പോസ്റ്റുകള്‍

ജൂലൈ 9, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റയ്യാന്‍ തുറക്കപ്പെട്ടിരിക്കുന്നു നോമ്പുകാരനെ കാത്ത്..

ഇമേജ്
സഹ്ല് ബിനു സഅദില്‍ (റ)നിന്നു നിവേദനം: "നബി (സ)പ്രഖ്യാപിച്ചു: റയ്യാന്‍ എന്നുപേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാരാണ് അതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അല്ലാത്ത മറ്റാര്‍ക്കും അതിലൂടെ പ്രവേശനമില്ല. തല്‍സമയം ചോദിക്കപ്പെടും: 'നോമ്പുകാരെവിടെ?' ഉടനെ അവരെഴുന്നേറ്റ് അതിലൂടെ പ്രവേശിക്കും. മററുള്ളവരാരും അതിലൂടെ പ്രവേശിക്കുകയില്ല. അങ്ങനെ അവരെല്ലാം പ്രവേശിച്ചു കഴിഞ്ഞാല്‍  ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് ആര്‍ക്കും അതിലൂടെ പ്രവേശനം ലഭിക്കുകയില്ല'' (ബുഖാരി, മുസ്്ലിം). ആരംഭിച്ചാല്‍ അവസാനിക്കാത്ത മഹാപ്രയാണമായ ജീവിതത്തിന്റെ ഭൌതിക ഭാഗത്തുകൂടിയാണ് ഇന്നു നമ്മുടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും പരലോകത്തെ ലക്ഷ്യമാക്കിയാണ് ഈ ഊക്കുള്ള ഒഴുക്കു നീങ്ങുന്നത്. പരലോകജീവിതം എന്നു പറയുമ്പോള്‍ അങ്ങകലെ എവിടെയോ എന്നോ സംഭവിക്കാനുള്ള ഒരു കാര്യമായി കണക്കാക്കരുത്. എത്രനാള്‍ ഇവിടെ ജീവിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. മരണം ഏതുനേരത്തും ആരെയും വന്നു പിടികൂടും. അതിനാല്‍ പരലോകജീവിതത്തിന് ഏറെ അടുത്താണു ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരും അനുദിനം കഴിഞ്ഞുകൂടുന്നത്. മരണ...