ഇന്ത്യന്‍ ജനത ഒരു ബദല്‍ ശക്തിയെ തേടുന്നു. എസ് ഡി പി ഐ

ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിറെ തേടുകയാണ് എന്നും എസ് ഡി പി ഐ യെ ജനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദല്‍ രാഷ്ട്രീയ ശക്തിയായി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നും ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ എസ് ഡി പി ഐ സംസ്ഥാന പ്രസിടന്റ്റ് കെ എം അഷ്‌റഫ് പറഞ്ഞു. ഒലീവ് ബ്ലോഗിന് വേണ്ടി മജീദ് ഊരകം , നൌഷാദ് കൂളിയാടും കൂടി നടത്തിയ മുഖാമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ലോക്സഭാ തിരഞ്ഞടുപ് അടുത്ത സാഹചര്യത്തില്‍ എസ് ഡി പി ഐ യുടെ സംസ്ഥാന പ്രസിടന്റ്റ് അഡ്വക്കറ്റ് കെ എം അഷ്‌റഫ് മനസ്സ് തുറക്കുന്നു. ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന എസ് ഡി പി ഐ യുടെ മുദ്രാവാക്യം തികച്ചും കാലികപ്രസക്തമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് ഡി പി ഐയുടെ രൂപീകരണ സമയത്ത് തന്നെ വെച്ചത് ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന മുദ്രാവാക്യമാണ്. ഇന്ത്യയിലെ 65 കോടി ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. യു എന്‍ ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ലോകത്ത് പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മറ്റ് മിതമായ ജീവിത സൌകര...