ദുഷ്പ്രചാരണത്തിന്റെ ഒളിയജണ്ട

ദുഷ്പ്രചാരണത്തിന്റെ ഒളിയജണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ്, കേരളത്തിലെ പ്രധാന കുത്തകപ്പത്രത്തില്‍ സ്ഥിരമായി ഒരു വാര്‍ത്ത വരാറുണ്ടായിരുന്നു. കേരളത്തിലെ തീവ്രവാദികള്‍ക്കുള്ള ആയുധവുമായി അജ്ഞാത കപ്പല്‍ നങ്കൂരമിട്ടു എന്നായിരുന്നു വാര്‍ത്ത. മിക്കവാറും സ്വാതന്ത്യ്രദിനം, റിപബ്ളിക് ദിനം പ്രമാണിച്ചാവും കപ്പലിന്റെ വരവ്. അതു മാത്രമല്ല, മലപ്പുറം ജില്ലയുടെ തീരപ്രദേശത്താവും കപ്പല്‍ നങ്കൂരമിടുക. പക്ഷേ, കപ്പല്‍ റിപോര്‍ട്ടര്‍മാരല്ലാതെ മറ്റാരും കാണാറില്ല. ചിലപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കപ്പല്‍ സംബന്ധിച്ച കേരള പോലിസിന്റെ 'ഇന്റലിജന്‍സ് റിപോര്‍ട്ടും' ഉണ്ടാവും. പിന്നെ കപ്പല്‍ അപ്രത്യക്ഷമാവും. ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രധാന ഉന്നം ജനങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുകയാണ്. ബാബരി മസ്ജിദിനെതിരായി ഹിന്ദുത്വര്‍ ആവിഷ്കരിച്ച പ്രസ്ഥാനത്തിനു വേണ്ടത്ര വേരോട്ടം ലഭിക്കാത്ത സംസ്ഥാനമാണു കേരളം. അതിനു കാരണം, കേരളത്തിലെ പ്രത്യേക സാമുദായിക സമതുലനവും പുരോഗമനപ്രസ്ഥാനങ്ങളുടെ സാന്നിധ്യവുമാണ്. നിരന്തരമായ ദുഷ്പ്രചാരണത്തിലൂടെ ഹിന്ദുത്വപരിവാരം അവരുടെ ലക്ഷ്യത്തിലേക്കടുക്കുന്നുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സംശയം ശക്തി...