നോമ്പുകാലത്തിനു ശേഷം

നോമ്പുകാലത്തിനു ശേഷം സത്യവിശ്വാസികള്‍ക്ക് ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവും സൂക്ഷ്മതാബോധവും ഉണ്ടാവാനും അല്ലാഹുവില്‍നിന്നു ലഭിച്ച സന്മാര്‍ഗത്തിനു നന്ദി കാണിക്കാനുമാണു നോമ്പ് നിര്‍ബന്ധമാക്കിയത്. വ്രതമെന്ന ജിഹാദിലൂടെ മനുഷ്യന്‍ ഏറ്റവും പ്രധാനമായി നേടിയെടുക്കുന്നത് ആത്മസംസ്കരണമാണ്. വ്രതത്തോടൊപ്പം, നമസ്കാരങ്ങളും ഖുര്‍ആന്‍ പരായണവും ദാനധര്‍മങ്ങളും തുടങ്ങി പുണ്യകരമായ പല പ്രവര്‍ത്തനങ്ങളും നടത്തി ഈ റമദാന്‍ അവസാനിച്ചപ്പോഴേക്കും സത്യവിശ്വാസികളില്‍ അധിക പേരും ഒരാത്മീയ ഔന്നത്യവും സംസ്കരണവും നേടിയെടുത്തിട്ടുണ്ടാവും. സമൂഹം ഒന്നടങ്കം നോമ്പ് അനുഷ്ഠിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ റമദാന്‍മാസമാകെ അനുഗ്രഹത്തിന്റെ ഒരു സാമൂഹിക അന്തരീക്ഷമാണ് ഒരുക്കപ്പെടുന്നത്. വ്രതമാസം കഴിയുകയും ജനം സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുമ്പോള്‍ നോമ്പിലൂടെ നേടിയെടുത്ത വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതുണ്ട്. ആരാധനകള്‍ സ്വയം ലക്ഷ്യങ്ങളല്ല, ഉന്നതമായ ലക്ഷ്യം കൈവരിക്കാനുള്ള പരിശീലനങ്ങള്‍ മാത്രമാണ്. പരിശീലനം ...