പോസ്റ്റുകള്‍

ജൂലൈ 25, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അതികാരി വര്‍ഗ്ഗമേ.. ജനകീയ പരേഡിനെ നിങ്ങള്‍ എന്തിനു ഭയക്കുന്നു??

ഇമേജ്
ആദ്യമായി എഴുതട്ടെ..  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മുടെ മുന്‍ഗാമികള്‍ പോരാടിയതെങ്കില്‍ ആ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള അനുവാദത്തിന് വേണ്ടി പോരാടേണ്ട ദുരവസ്ഥ അധികാരികള്‍ സൃഷ്ടിക്കരുത്.   സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് ജാതി, വര്‍ഗ, വര്ണ്ണ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ജനത പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓര്മ്മ പുതുക്കലാണല്ലോ നാം ആഘോഷിക്കുന്ന ആഗസ്ത് പതിനഞ്ച് അഥവാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം. ആ ദിനം ഇതാ അടുത്തെത്തിയിരിക്കുന്നു. സ്വാഗതം....... ഫ്രീഡം പരേഡിന് ലഭിക്കുന്ന ഈ  ജന സ്വീകാര്യത യാണ് അതികാരികളെ ഭയപ്പെടുത്തുന്നതും. സ്വതന്ത്ര ദിനത്തില്‍  പോപ്പുലര്‍ ഫ്രണ്ട്‌ നടത്താനിരുന്ന ഫ്രീഡം പരേഡിന് ഈ വര്‍ഷവും അനുമതി നിഷേധിച്ചിരിക്കുന്നു.. സ്വതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഏന്തി ഒരു പരേഡ് നടത്തിയാല്‍ അത് തീവ്രവാദമാകുമോ? ആകില്ല കാരണം സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട് . പക്ഷെ ചിലര്ക്ക് അത് അറിയില്ല. അത് കൊണ്ടാണല്ലോ വര്‍ഷങ്ങളായി  പോപ്പുലര്‍ ഫ്രണ്ട് നടത്ത...