പോസ്റ്റുകള്‍

ഒക്‌ടോബർ 15, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി

ഇമേജ്
പോലിസ്‌ വാദങ്ങള്‍ പൊളിഞ്ഞു: പോപുലര്‍ ഫ്രണ്‌ട്‌ സമാധാനപരമായി റാലി നടത്തി തിരുവനന്തപുരം/പെരുമ്പാവൂര്‍/കോഴിക്കോട്: പോലിസ്ഭരണകൂട കൂട്ടുകെട്ടിന്റെ പൌരാവകാശ നിഷേധങ്ങള്‍ക്കെതിരേ ശക്തമായ താക്കീതു നല്‍കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച മേഖലാ റാലികള്‍ മൂന്നു നഗരങ്ങളെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കി. റാലിക്ക് അകമ്പടി സേവിച്ച് യൂനിഫോമണിഞ്ഞ പോപുലര്‍ ഫ്രണ്ട് കാഡറ്റുകള്‍ നടത്തിയ വോളന്റിയര്‍ മാര്‍ച്ച് സ്വാതന്ത്യ്രദിനത്തില്‍ പരേഡ് സംഘടിപ്പിക്കാനുള്ള അവകാശം നിഷേധിച്ച ഭരണനേതൃത്വത്തിനു കരുത്തിന്റെ ഭാഷയിലുള്ള മറുപടിയായി.  സ്വാതന്ത്യ്രം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം, പെരുമ്പാവൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ളബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയും വോളന്റിയര്‍ മാര്‍ച്ചും കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് അശ്റഫ് മൌലവി കരമന, സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ്, നൂറുല്‍ അമീന്‍, ഹാരിസ് വടകര, സി പി മുഹമ്മദ് ബഷീര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. കോഴിക്കോട്ട് ദേശീയ ഖജാ...