അല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരം

അല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരം ഹജ്ജ് അനുഭവം എന്താണു തന്നെ പഠിപ്പിക്കേണ്ടതെന്ന് എല്ലാവരും അവരവരോടുതന്നെ ചോദിക്കേണ്ടതാണ്. ആദ്യമവര്‍ ചോദിക്കേണ്ടത് എന്താണു ഹജ്ജിന്റെ അര്‍ഥമെന്നതാണ്. അല്ലാഹുവിങ്കലേക്കുള്ള മനുഷ്യന്റെ പരിണാമമാണു ഹജ്ജ്. ആദമിനെ സൃഷ്ടിച്ചതിനെ സംബന്ധിച്ച തത്വത്തിന്റെ പ്രതീകാത്മകമായ ചരിത്ര പ്രകടനം, ഐക്യപ്രകടനം. ഇതു കൂടുതല്‍ വിശദീകരിക്കുകയാണെങ്കില്‍ ഹജ്ജ് നിര്‍വഹണമെന്നാല്‍, ഒരേ സമയം പല കാര്യങ്ങളുടെ പ്രദര്‍ശനമാണ്. സൃഷ്ടിയുടെയും ചരിത്രത്തിന്റെയും പ്രകടനമാണത്. അതുപോലെ, ഐക്യത്തിന്റെയും ഇസ്ലാമിക ദര്‍ശനത്തിന്റെയും ഉമ്മത്തിന്റെയും പ്രകടനവുമാണ്. അല്ലാഹുവാണിവിടത്തെ രംഗനിയന്താവ്. ആദം, ഇബ്റാഹീം, ഹാജറ, പിശാച് എന്നിവരാണു മുഖ്യ കഥാപാത്രങ്ങള്‍. മസ്ജിദുല്‍ ഹറാം, ഹറം മേഖല, അറഫാത്, മശ്ഹറുകള്‍, മിന എന്നിവയാണു വേദികള്‍. കഅ്ബ, സഫാ, മര്‍വാ, പകല്‍, രാത്രി, സൂര്യവെളിച്ചം, അസ്തമയം, വിഗ്രഹങ്ങള്‍, ബലികര്‍മങ്ങള്‍ എന്നിവ പ്രധാന പ്രതീകങ്ങളും. വേഷമോ ഇഹ്റാം, മുടി മുണ്ഡനവും മുറിക്കലും. ആണെന്നോ പെണ്ണെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വൃദ്ധനെന്നോ പരിഗണന കൂടാതെ നിങ്ങളാണതിലെ മുഖ്യകഥാപാത്രം. അല്ലാഹുവി...