പോസ്റ്റുകള്‍

ജൂൺ 21, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അബ്ദുറബ്ബിന്‍റെ നിലപാടും മമ്മുട്ടിയുടെ തിരുത്തും!!

ഇമേജ്
കേരളം ഇന്ന് വീണ്ടും ഒരു നിലവിളക്ക് വിവാദത്തിലാണ്. ഒരു  ഭാഗത്ത് ഇന്നും  മുസ്ലിം  ലീഗും. വിദ്യാഭ്യാസ മന്ത്രി  അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്നും അതിനെ തിരുത്തികൊണ്ട് മമ്മുട്ടിയും നേര്‍ക്കുനേരെ വന്നപ്പോള്‍ ഇവരില്‍ ആര്  പറഞ്ഞതാ ശരി? എന്തുകൊണ്ടാണ് അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തില്ല  എന്ന്  പറയാന്‍  കാരണം? എനിക്ക്  തോന്നുന്നത് നിലവിളക്ക് കൊളുത്തുക എന്നാല്‍ ഹിന്ദു മതാചാരപ്രകാരം എന്തങ്കിലും നല്ല  പ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ ഐശ്വര്യത്തിന് വേണ്ടി മതചടങ്ങായി നടത്തുന്നതാണ് നിലവിളക്ക് തെളിയിക്കല്‍. മാത്രവുമല്ല അഗ്നിദേവനെ വണങ്ങുക എന്ന ഹിന്ദു മതാചാരത്തിലുള്ള  ഒരു  ആരാധനയും  അതില്‍  വരുന്നു. ഇതുകൊണ്ട്  തന്നെ  മുസ്ലിം  മതവിശ്വാസികള്‍ക്ക് അവരുടെ  മതാചാരങ്ങള്‍ക്ക് എതിരായ ഒന്നാണ്  നിലവിളക്ക്  കൊളുത്തല്‍. അബ്ദുറബ്ബ് അതിനെ എതിര്‍ത്തത്തില്‍ ഒട്ടും  തെറ്റില്ല എന്നാണു  എന്റെ പക്ഷം. സമാന വിവാദം 1993 ല്‍ മുസ്ലിം ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്തുന്നതിനെ വിസമ്മതിച്ചത്...