രാഷ്ട്രീയത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട്? ഇ അബൂബക്കര്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഒരു ചരിത്രമുഹൂര്‍ത്തത്തിനു നാം സാക്ഷ്യംവഹിക്കുകയാണ്. എസ്.ഡി.പി.ഐയുടെ ആദ്യ ദേശീയ പ്രതിനിധിസമ്മേളനമാണ് ഇവിടെ നടക്കുന്നത്. 2009 ജൂണ്‍ 21നു ഡല്‍ഹിയിലെ കരോള്‍ബാഗ് ഹോട്ടല്‍ മന്ദാകിനിയില്‍ 29 പേര്‍ പങ്കെടുത്ത യോഗത്തില്‍വച്ചാണ് എസ്.ഡി.പി.ഐ ജന്മമെടുക്കുന്നത്. പിന്നീട്, 2009 ഒക്ടോബറില്‍ ഡല്‍ഹിയില്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ നാം പാര്‍ട്ടി പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ രാജ്യത്തിനു സമര്‍പ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയെക്കൂടി ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാന വംശാവലിയിലേക്കു ചേര്‍ക്കുകയല്ല, ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു നാം; പോസിറ്റീവ് പൊളിറ്റിക്സ് എന്ന പുതിയ കാഴ്ചപ്പാട്. സ്വാതന്ത്യ്രാനന്തര ഇന്ത്യ എങ്ങനെയായിരുന്നു എന്ന വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ ഇന്ത്യ എങ്ങനെയായിരിക്കണമെന്ന കണ്െടത്തല്‍. ഇന്ത്യക്ക...