പോസ്റ്റുകള്‍

ജനുവരി 24, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹിന്ദുത്വഭീകരവാദികളെ ഒറ്റപ്പെടുത്തിയാലേ രാജ്യത്തെ രക്ഷിക്കാനാവൂ.

ഇമേജ്
രാഷ്ട്രത്തെ നടുക്കിയ നിരവധി സ്ഫോടനപരമ്പരകള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഭീകരസംഘങ്ങളാണെന്നു നാഷനല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കണ്െടത്തിയിട്ട് നാളുകള്‍ ഏറെയായി. മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമന്ത് കര്‍ക്കരെയാണ് മുന്‍ധാരണകള്‍ പൊളിച്ചെഴുതി, മുസ്ലിംസമുദായത്തില്‍പ്പെട്ടവരല്ല, ഹിന്ദുത്വരാണ് ഉത്തരവാദികളെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ വധിക്കപ്പെട്ടുവെങ്കിലും അദ്ദേഹം തുറന്നുവച്ച കുടത്തിലെ ഭൂതം ആര്‍.എസ്.എസ് നേതാക്കളെ വരെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണു നീങ്ങിയത്. മലേഗാവില്‍ നടന്ന രണ്ടു സ്ഫോടനങ്ങള്‍ക്കു പുറമെ മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് തുടങ്ങി ഒരു ഡസനിലധികം ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്‍.ഐ.എയുടെ വലയില്‍ കുടുങ്ങി. അന്വേഷണങ്ങള്‍ നേരായ ദിശയില്‍ മുന്നേറുന്ന മുറയ്ക്ക് സംഘികള്‍ മാത്രമല്ല പ്രതിക്കൂട്ടിലാവുന്നത്. സ്ഫോടനങ്ങള്‍ നടന്നയുടന്‍ അസാമാന്യ മിടുക്കുകാട്ടി നിരപരാധികളായ മുസ്ലിംചെറുപ്പക്കാരെ യു.എ.പി.എ തുടങ്ങിയ ഭീകരവകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ച അന്വേഷണ ഉദ്യോഗസ്ഥരും 'മുസ്ലിം ഭീകരത' ആഘോഷിച്ച കുത്തകമാധ്യമ...