പോസ്റ്റുകള്‍

ജൂൺ 5, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീണ്ടും പ്രവാസികളുടെ കരണത്തടി. കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു!!

ഇമേജ്
പ്ര വാസി ഇന്ത്യക്കാരില്‍ നിന്ന് കോടികള്‍ പിരിച്ച് ഉണ്ടാക്കിയ പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഇനി പ്രവാസികള്‍ക്ക് അന്യമായിരിക്കും.1988ല്‍ ആരംഭിച്ച കോഴിക്കോട് വിമാനത്താവളം മലബാറിന്റെ വികസനത്തിന്റെ മുഖ്യ പങ്കും കോഴിക്കോട് വിമാനത്താവളത്തിന് ആണന്നിരിക്കെ മലബാറിലെ പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം സൈന്യത്തിന് കൈമാറുന്നു എന്നാണു ഏറ്റവും പുതിയ വിവരം. അതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുനയാണ്.  മലബാറിലെ അഞ്ചു ജില്ലകളുടെ സ്വപ്നമാണ് ഇതോടെ ചിരകരിയുന്നത്.  നിരന്തര സമരത്തിലൂടെയും പ്രക്ഷോപത്തിലൂടെയും നേടിയെടുക്കുകയും യൂസേഴ്സ് ഫീയിലൂടെ   പ്രവാസികളുടെ  കയ്യില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും അതുവഴി ജനങ്ങളുടെ പണം മുഴുവന്‍ എയര്‍പോര്‍ട്ടിനു വേണ്ടി സ്വരൂപിച്ചു എങ്കിലും    മലബാറുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഒരു  പൊതുമേഖലാ സ്ഥാപനമാണ്‌ ചില വികസന കുത്തകകളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ബലി കൊടുക്കുന്നത്. സ്വകാര്യ വിമാനതാവളമായ നെടുമ്പാശ്ശേരി വിമാനത്താവളവും ഇപ്പോള്‍ കണ്ണൂരില്‍ തുടങ്ങാന്‍ പോകുന്ന ...