പോസ്റ്റുകള്‍

ജൂൺ 30, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരിഹാസങ്ങള്‍ക്ക് ഇതിലും മികച്ച മറുപടിയില്ല

ഇമേജ്
ത ന്റെ നിറത്തെയും രൂപത്തെയും മരിയോ ബലോറ്റെലി എപ്പോഴും പഴിച്ചിട്ടുണ്ടാവും. എവിടെ കളിക്കാന്‍ ചെന്നാലും വംശീയാധിക്ഷേപത്തിന് ഇരയാവുക, നിറത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍നിന്നുപോലും അവഗണനയും അധിക്ഷേപവും കേള്‍ക്കുക, കളിക്കിടെ കാണികളില്‍നിന്നുള്ള കുരങ്ങുവിളി...  സഹികെട്ട് ഇടയ്ക്കു ബലോറ്റെലി എന്ന 21കാരനായ തെറിച്ച ചെക്കന്‍ പൊട്ടിത്തെറിച്ചു- വംശീയാധിക്ഷേപം നടത്തുന്നവരെ കൊല്ലുമെന്ന്. മറ്റൊരിക്കല്‍ കളിക്കിടെ ആരെങ്കിലും പരിഹസിച്ചാല്‍ ഉടന്‍ കളംവിടുമെന്നു ഭീഷണിയും. അപ്പോഴെല്ലാം അധികൃതര്‍ ബലോറ്റെലിയെ മെരുക്കാന്‍ നന്നേ പാടുപെട്ടതാണ്. ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസതാരവും യുവേഫയുടെ മേധാവിയുമായ മിഷയേല്‍ പ്ളാറ്റിനി വരെ ബലോറ്റെലിയോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു.  ഒടുവില്‍ സെമിഫൈനലിന്റെ തലേദിവസം ബലോറ്റെലിയെ ഹോളിവുഡ് സിനിമയിലെ മനുഷ്യക്കുരങ്ങായ കിങ് കോങിനോടുപമിച്ച് ഇറ്റാലിയന്‍ പത്രമായ ഗസെറ്റ ഡെല്ലോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതിലെത്തി പരിഹാസം. സിനിമയില്‍ കിങ്  കോങ് എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തില്‍ കയറിയതുപോലെ ബലോറ്റെലി വലിയൊരു ടവറില്‍ കയറിയിരിക്കുന്നതായാണു കാര്‍ട്ടൂണ്‍. ഒപ്പം നാലുപാടുനിന്നും...