വിക്കിലീക്സ് ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷ

വിക്കിലീക്സ് ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷ വിക്കിലീക്സ് ചോര്‍ത്തിയ ചെന്നൈ US കോണ്‍സുലെറ്റ് അമേരിക്കയിലേക്ക് അയച്ച കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒന്നാമത്തെ രഹസ്യ രേഖയുടെ പൂര്‍ണ്ണ രൂപം മലയാളത്തില്‍ . ഇത് പരമാവതി കുറ്റവിമുക്താമാക്കി തയാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിഭാഷയില്‍ വല്ല പിഴവും വന്നിട്ടുണ്ടങ്കില്‍ അറിയുന്നവര്‍ ചൂണ്ടിക്കാണിക്കണം എന്ന് അറിയിക്കുന്നു =============================================== =============================================== രേഖ നിര്‍മിച്ച ദിനം : 2006/12/06 11:05 രേഖ പുറത്തു വിട്ട ദിനം : 2011/08/30 01:44 ഉല്‍ഭവം : ചെന്നൈ US കോണ്‍സുലേറ്റ് വിഷയം : കേരളത്തിലെ മുസ്ലിം രാഷ്ട്രീയം ഉയര്‍ന്നു വരുന്ന തീവ്ര നിലപാടുകാര്‍ , ഉല്‍ക്കണ്ഠ പ്പെടുത്തുന്ന ഒരു വസ്തുത P1.: സദ്ദാം ഹുസൈന്റെ ശിക്ഷാവിധിയോട് കേരളത്തില്‍ നിന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സദ്ദാം സഹതാപ തരംഗം 24% ശതമാനം സുന്നി മുസ്ലിങ്ങള്‍ ഉള്ള ഈ തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു ദിശാ സൂചകമായിരുന്നു . ...