മദീന മസ്ജിദുന്നബവിയിലെ തത്സമയകാഴ്ചകള്‍ കാണുക

ഹബീബായ സയ്യിദുനാ റസൂലുല്ലാഹി തങ്ങളുടെ പേരിൽ ഒരു സ്വലാത്ത് ചൊല്ലി കൊണ്ട് തുടങ്ങാം. صَلَّى اللهُ وَسَلَّمَ عَلَيْكَ وَعَلَى أَزْوٰاجِكَ وَعَلَى أَهْلِ بَيْتِكَ وَعَلَى أَصْحَابِكَ يٰا سَيِّدِي يٰا رَسُولَ الله ഹബീബിന്റെ തിരുസന്നിധിയിൽ ചെന്ന് സലാം പറയാനും അവിടുത്തെ പള്ളിയിൽ നിസ്കരിക്കുവാനും നമുക്കും നമ്മുടെ മാതാ പിതാക്കൾക്കും ഭാര്യ-മക്കൾക്കും തൌഫീഖ് നൽകട്ടെ. ആമീൻ സത്യവിശ്വാസികളുടെ ജീവിതാഭിലാഷങ്ങളിൽ മുഖ്യമായ ഒന്നാണ് മദീനാ മുനവ്വറ സന്ദർശനം. ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ മദീനാ ശരീഫിൽ ചെന്ന് അശ്‌റഫുൽ ഖൽഖ് റസൂലുല്ലാഹി صلى الله عليه وسلم യെ സന്ദർശിക്കുന്നതിൽ അളവറ്റ പുണ്യമുണ്ട്. അത് അല്ലാഹുവിന് ചെയ്യുന്ന മുഖ്യ ഇബാദത്തുകളിൽ പെട്ടതാണ്. ഇത് ഏറെ പ്രതിഫലമുള്ള സുന്നത്താണെന്ന് മുസ്‌ലിം ലോക പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം. മാലികീ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതന്മാർ അത് നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. ഹബീബായ മുഹമ്മദ് നബി صلى الله عليه وسلم തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ മസ്ജിദുന്നബവിയിലെ തത്സമയ കാഴ്ച നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു. ഒലീവ് ...