പോസ്റ്റുകള്‍

സെപ്റ്റംബർ 23, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം : സമുദായനേതൃത്വം കല്യാണമുടക്കികള്‍ ആകരുത്..

ഇമേജ്
മുസ്ലിം പെണ്‍കുട്ടികള്‍ക്കു നിക്കാഹ് പ്രായം എത്രയെന്ന ചര്‍ച്ച തലങ്ങും വിലങ്ങും ടക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. 'പതിമൂന്നില്‍ തന്നെ കെട്ടിച്ചണം ഓളെ' എന്നു പറയുന്നവരും പതിട്ടോന്നും പോരാ ഇരുപത്തിയൊന്നുകൂടി കഴിയണമെന്നു വാദിക്കുന്ന ന്യൂജറേഷന്‍ തൃനേത്വവും കൂടി മുസ്ലിം സമുദായത്തിന്റെ വയസ്സറിയിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണന്‍ ഈ മാതിരി വയസ്സറിയിക്കല്‍ പരിപാടിയില്‍ കക്ഷിയല്ലെങ്കിലും എന്തിനും ഏതിനും ഒരു ചൂരും ചൊടിയുമൊക്കെ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ആരും മേക്കിട്ടുകേറാന്‍ വരരുത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ഇമ്മിണി ബല്ല്യ പാര്‍ട്ടി എം.എസ്.എഫിന്റെ കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ടു ചുടുചോറ് മാന്തിക്കുന്ന പണി നിര്‍ത്തിയില്ലെങ്കില്‍ ഉടക്കിനിന്നിരുന്ന സമസ്തക്കാര്‍ വീണ്ടും ഉടക്കും. കൊടപ്പക്കല്‍ തറവാട്ടില്‍ വച്ച് ആദരണീയായ ഹൈദരലി ശിഹാബ്  തങ്ങള്‍ സമസ്തയ്ക്കും ലീഗിനും വേണ്ടി ഇരട്ടറോള്‍ അഭിയിച്ച് തിരുകേശവിവാദത്തില്‍ ഉടമ്പടി ഒപ്പുവച്ച് മഷി ഉണങ്ങുന്നതിനു  മുമ്പാണ് കോഴിക്കോട്ടങ്ങാടിയില്‍ വച്ചു സമസ്തക്കാര്‍ ഉണ്ടാക്കിയ (സമസ്തയല്ല, ലീഗാണ് സാക്ഷാല്‍ പ്രതിയെന്ന് ...