അബ്ദുറഹ്മാന്‍ ബാഖവിയുടെ റമദാന്‍ പ്രഭാഷണം

വിശുദ്ദ റമദാന്‍ പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം. വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറിനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അതേ ഭാഷയില്‍ മുസ്ലിംസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു നേരെ സംസാരിക്കുന്നതില്‍നിന്നു നാവിനെ തടയാന്‍ നേതാക്കള്‍ക്ക് ഈ റമദാന്‍ പ്രചോദനമാവേണ്ടതുണ്ട്, മുസ്ലിംയുവതയുടെ ചൈതന്യത്തെയും മുസ്ലിംസമൂഹത്തിലെ സര്‍വതോമുഖ ഉണര്‍വിനെയും തല്ലിക്കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഓരം ചേര്‍ന്നു നടക്കുന്നവര്‍ വിശുദ്ധഖുര്‍ആനിലെ പാഠങ്ങളിലൂടെ ഈ റമദാനില്‍ ഒറ്റയ്ക്കൊരു സഞ്ചാരം നടത്തട്ടെ. ഭീകരതാ വിരുദ്ധ യുദ്ധമെന്ന പേരില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക നീക്കങ്ങള്‍ക്കു...