പോസ്റ്റുകള്‍

മേയ് 24, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാറാത്തും നായാട്ടും ചില അപായ സൂചനകളും

ഇമേജ്
ഊ ണു കഴിഞ്ഞു പതിവ് ഉച്ചമയക്കത്തിലായിരുന്ന വീട്ടുകാരനെ ഒരാള്‍ വന്നു വിളിച്ചുണര്‍ത്തുന്നു. "എന്താണു കാര്യം?'' "നിങ്ങളാരാണ്''- ആഗതന്റെ ചോദ്യം. "എന്റെ വീട്ടില്‍ വന്ന് എന്നെ വിളിച്ചുണര്‍ത്തി ഞാനാരാണെന്ന്  ചോദിക്കുന്ന നിങ്ങളാരാണെന്നല്ലേ ആദ്യം പറയേണ്ടത്?'' അയാള്‍ താന്‍ പോലിസുകാരാണെന്നും ഇന്‍സ്പെക്ടര്‍ക്കു വീട്ടുടമയെ ഒന്നു കാണണമെന്നും അറിയിച്ചു. പുരയിടത്തിലേക്കു തിരിയുന്ന റോഡില്‍ വാഹത്തിലിരിക്കുന്ന ഇന്‍സ്പെക്ടറെ സമീപിച്ച വീട്ടുകാരാട് ഇവിടെ എവിടെയാണു വാളിനു തീയിട്ടിരിക്കുന്നത് എന്നാണ് ഇന്‍സ്പെക്ടറുടെ പ്രഥമചോദ്യം. ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതാണത്രേ! ചോദ്യം കേട്ടു വീട്ടുകാരന്‍ ചിരിച്ചത് ഇന്‍സ്പെക്ടറെ പ്രകോപിതാക്കി. "അല്ല സാര്‍, വിളിച്ചുപറഞ്ഞവന്റെ തല ശ്യൂമായിരിക്കാം, എന്നാലും പുറപ്പെടുംമുമ്പ് നിങ്ങളെങ്കിലും ഒന്നാലോചിക്കണ്ടേ, വാളിനു തീപ്പിടിക്കുമോ? അഥവാ അങ്ങയൊണെങ്കില്‍ത്തന്നെ കത്തുന്ന വാളുകൊണ്ട് പ്രയോജമെന്താണ്? മിംബറില്‍ ഖത്തീബിന് ഊന്നിപ്പിടിക്കാമെന്നല്ലാതെ.'' ഏതായാലും അങ്ങാടിക്കു തൊട്ടുള്ള ആ പുരയിടത്തില്‍ വ്യാപാരികള്‍ അവരുടെ ചണ്ടികള്‍ കത്തിക്...