ഒരു മുംബൈ കുറ്റാന്വേഷണത്തിന്റെ കദനകഥ

ഒരു മുംബൈ കുറ്റാന്വേഷണത്തിന്റെ കദനകഥ മുംബൈയില്‍ ജൂലൈയില്‍ നടന്ന സ്ഫോടനങ്ങളുടെ അന്വേഷണവും വഴിമുട്ടി എന്നുപറയാം. വല്ലപ്പോഴും മുസ്ലിംപേരുള്ള ഒരാളെ നീപ്പാളില്‍വച്ചും ബംഗ്ളാദേശ് അതിര്‍ത്തിയില്‍വച്ചും ഇക്കാരണത്തിന് അറസ്റ് ചെയ്തെന്ന വാര്‍ത്ത വരുന്നുവെന്നല്ലാതെ ഇക്കാര്യത്തില്‍ വിശേഷാല്‍ വല്ലതും സംഭവിക്കുമെന്നു കരുതാന്‍വയ്യ. കാരണം വ്യക്തമാണ്, പഴകിപ്പുളിച്ചുപോയ ഉപമതന്നെ- ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ എന്ന ന്യായം. അതിനുപറ്റിയ വിധത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഥകള്‍ മെനഞ്ഞുവച്ചിട്ടുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പേരില്‍ അമേരിക്കക്കാരന്‍ റിപ്ളി മുമ്പിറക്കിയ പുസ്തകപരമ്പരകളില്‍ കാണുന്നപോലുള്ള ഒരു സ്വത്വമാണ് ഇന്ത്യന്‍ മുജാഹിദീന്‍. സിമി എന്ന പേരിലെ ഐ.എം. എന്ന ഇംഗ്ളീഷക്ഷരമുപയോഗിച്ച് ഒരു ഭീകരസംഘം രൂപംകൊണ്ടു എന്നുപറയുന്നവര്‍ പ്രവീണ്‍ സ്വാമിക്കു പഠിക്കുന്നവരാണ്. അല്ലെങ്കില്‍, ബഹു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ തകൃതിയായി പ്രതിരോധഗവേഷണം നടത്തുന്ന ഡല്‍ഹിയിലെ ഐ.ഡി.എസ്.എയിലെ ചാരുകസേരാ ഗവേഷകര്‍ പഴയ പള്‍പ്പ് ഡിറ്റക്ടീവ് ഫിക്ഷന്‍ വായിച്ച് എഴുതിവിടുന്ന പ്രബന്ധങ്ങള്‍ കുത്തിയ...