S D P I യുടെ പ്രസക്തി എന്ത്?

രാജ്യം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ രണ്ടു പ്രശ്‌നങ്ങളാണ് ഭയവും വിശപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതു രണ്ടും ഏറ്റവും മുഴച്ചുനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇതിനു പ്രധാന ഉത്തരവാദികള്‍ നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും ആ പാര്‍ട്ടികളെയും നേതാക്കളെയും ഉപയോഗിച്ചു മൂന്നാംലോകരാജ്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വശക്തികളുമാണ്. ഇത്തരം പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ഒത്തുചേരുമ്പോള്‍ അടിസ്ഥാനജനവിഭാഗങ്ങളായ ദലിത്, ആദിവാസി, മുസ്‌ലിം, പിന്നാക്കവിഭാഗങ്ങളുടെ വിഭവങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്. തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെ ദലിത്, ആദിവാസി, പിന്നാക്കവിഭാഗങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ സാമ്രാജ്യത്വശക്തികളും ഉന്നത രാഷ്ട്രീയ-വരേണ്യവര്‍ഗങ്ങളും ചേര്‍ന്ന് മാധ്യമങ്ങളുടെ സഹായത്തോടുകൂടി അവരെ ഭീകരവാദികളും തീവ്രവാദികളും മാവോവാദികളും നക്‌സലുകളുമാക്കി മുദ്രചാര്‍ത്തുകയും അവര്‍ക്കെതിരേ വന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഈ വിഭാഗങ്ങളെ അനഭിമതരും രാജ്യദ്രോഹികളുമാക്കി ചിത്...