മരണ ഡാം ???
മരണ ഡാം ??? "ഇതിനൊരു പരിഹാരം കണ്േട തീരൂ. ഇനിയും ഇങ്ങനെ പേടിച്ചു കഴിയാനാവില്ല.'' 2001 ഫെബ്രുവരി 25ന് തന്റെ ആറാം വയസ്സില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം തേടി ചുട്ടുപൊള്ളുന്ന വെയിലില്‍ ടാര്‍ റോഡിലൂടെ വണ്ടിപ്പെരിയാര്‍ ടൌണില്‍ ശയനപ്രദക്ഷിണം നടത്തി താഴ്്വരയുടെ സമരത്തില്‍ പങ്കാളിയായ രേവതിയുടെ വാക്കുകള്‍ക്ക് ഇന്നു മൂര്‍ച്ചയേറുകയാണ്. ഇന്നവള്‍ക്കു 16 വയസ്സ്. രേവതിയും കാര്‍ത്തികയും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെ താഴ്വാരത്ത് വള്ളക്കടവ് കുരിശുമൂട്ടില്‍ പെരിയാര്‍ നദിക്കരയിലെ വീട്ടില്‍ ഭയാശങ്കകളോടെയാണ് പ്ളസ്ടുവിദ്യാര്‍ഥിയായ രേവതിയും ആറാം ക്ളാസില്‍ പഠിക്കുന്ന സഹോദരി കാര്‍ത്തികയും കഴിയുന്നത്. അച്ഛനെയും അമ്മയെയും തനിച്ചാക്കി സ്കൂളില്‍ പോവാന്‍ ഇവര്‍ മടിക്കുകയാണ്. 2006ല്‍ ജലനിരപ്പ് ഉയര്‍ന്നുനിന്ന സമയത്ത് മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന് സഹപാഠികള്‍ പറഞ്ഞതു കേട്ട് രേവതി ബോധം കെട്ടു വീണു. രേവതിയും കാര്‍ത്തികയും മുല്ലപ്പെരിയാര്‍ താഴ്വരയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ പ്രതീകങ്ങള്‍ മാത്രമാണ്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍...