ജയരാജന്റെ അറസ്റും സി.പി.എമ്മിന്റെ ഭാവിയും

അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ടു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അറസ്റിലായിരിക്കുന്നു. പാര്‍ട്ടിയുടെ യുവ എം.എല്‍.എയും പ്രതിപ്പട്ടികയിലുണ്ട്. രാഷ്ട്രീയവും അല്ലാത്തതുമായ സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് പോലിസ് ജയരാജനെ പിടികൂടിയത്. ഷുക്കൂര്‍ എന്ന എം.എസ്.എഫ് പ്രവര്‍ത്തകനെ മണിക്കൂറുകളോളം പീഡിപ്പിച്ചശേഷം ഫോട്ടോ എം.എം.എസിലയച്ചു 'കുറ്റവാളി'യെന്ന് ഉറപ്പാക്കിയശേഷമാണു കുത്തിക്കൊലപ്പെടുത്തിയത്. പാര്‍ട്ടി നടപ്പാക്കിയ വധശിക്ഷ തന്നെ ആയിരുന്നു അത്. ടി വി രാജേഷ് എം.എല്‍.എ അടക്കമുള്ള സി.പി.എം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായതിനു പ്രതികാരമായാണ് ഈ നിഷ്ഠുരമായ കൊലപാതകം അരങ്ങേറിയതെന്നു പറയപ്പെടുന്നു. കൊലക്കത്തിക്ക് ഇരയാവുന്നതുവരെ സ്ത്രീകളടക്കമുള്ള സഖാക്കള്‍ ആ യുവാവിനെ പീഡിപ്പിക്കുകയായിരുന്നു. മുസ്ലിംലീഗ് നേതൃത്വം മറക്കാന്‍ ശ്രമിച്ച ഷുക്കൂര്‍ വധവും അതിനു മുമ്പ് നടന്ന ഫസല്‍ വധവും ഏറ്റവും അവസാനമുണ്ടായ ടി പി ചന്ദ്രശേഖരന്‍ വധവും കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ഹീനമാംവിധം ജനവിരുദ്ധമായതിന്റെ നടുക്കുന്ന ദൃഷ്ടാന്തങ്ങളാണ്. പാര്‍ട്ടിയില്‍നിന്ന് അണികള്‍ കൊഴിഞ്ഞുപോവുന്നതിലു...