വ്യാജപരസ്യം : പ്രമുഖ കമ്പനികള്‍ക്കെതിരേ കേസ്

ഉപഭോക്താക്കളെ കബളിപ്പിക്കുംവിധം പരസ്യം നല്‍കി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച പ്രമുഖ സൌന്ദര്യവര്‍ധക, കേശസംരക്ഷണ നിര്‍മാതാക്കള്‍ക്കെതിരേ കേസ്. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം തുടങ്ങിയ കമ്പനികള്‍ക്കെതിരേയാണു നടപടി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡില്‍ 52 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രഗ്സ് കണ്‍ട്രോളര്‍ സതീശന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് തുടര്‍ച്ചയായി അതതു ജില്ലകളിലെ ചീഫ് മജിസ്ട്രേറ്റ് കോടതികളില്‍ കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ആരോഗ്യവകുപ്പിന് ലഭിച്ച പരാതികളെ തുടര്‍ന്നാണു റെയ്ഡ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ഇന്ദുലേഖ ഫാക്ടറിയില്‍നിന്ന് 46 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എറണാകുളത്ത് ധാത്രി ഫാക്ടറിയിലും വിതരണശൃംഖലകളുടെ ഗോഡൌണുകളിലും റെയ്ഡ് നടന്നു. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ജില്ലാതല മേധാവികളായ രജതന്‍ (കൊല്ലം), പ്രദീപ് (എറണാകുളം), രഘുനാഥന്‍ (കണ്ണൂര്‍), പി എം ജയന്‍ (കോഴിക്കോട്), പ്രകാശ്ബാബു (തൃശൂര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍, ധാ...