പോസ്റ്റുകള്‍

നവംബർ 20, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബാല്‍ താക്കറെ ബാക്കിവെച്ചത്....!!!

ഇമേജ്
ശിവസേനാ നേതാവ് ബാല്‍ താക്കറെക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണു മുംബൈയിലെ ശിവജി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത്. ആചാരവെടിയും മറ്റു ബഹുമതികളുമൊക്കെ ഉണ്ടായിരുന്നു. വ്യവസായപ്രമുഖരും രാഷ്ട്രീയനേതാക്കളുമൊക്കെ അദ്ദേഹത്തിനു യാത്രാമൊഴി നല്‍കാന്‍ എത്തിച്ചേരുകയും ചെയ്തു.  എന്നാല്‍ എന്താണു ബാല്‍ താക്കറെ ഇവിടെ അവശേഷിപ്പിച്ചുപോവുന്നത്? 46 വര്‍ഷം മുമ്പ് കാര്‍ട്ടൂണിന്റെ തട്ടകം വിട്ടു ശിവസേന രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ച മുഹൂര്‍ത്തം മുതല്‍ അന്ത്യനിമിഷം വരെ ഏതുതരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്? ഇന്ത്യയെ സംബന്ധിച്ചു താക്കറെയുടെ പൈതൃകം ഏതുതരത്തിലുള്ളതാണ്?  നിസ്സംശയം പറയാം, വെറുപ്പിന്റെയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവും സംസ്കാരവുമാണ് അദ്ദേഹമിവിടെ അവശേഷിപ്പിച്ചുപോവുന്നത്. മുംബൈയിലെ യുവജനങ്ങളുടെ അസംതൃപ്തിയും തൊഴിലില്ലായ്മയും മൂലധനമാക്കി, അതിന്റെ കാരണക്കാരായി കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമൊക്കെ കുടിയേറിയ പാവപ്പെട്ട മനുഷ്യരെ ചൂണ്ടിക്കാട്ടി അവരുടെ മേല്‍ ആക്രമണം നടത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ അശ്വമേധം തുടങ്ങിയത്....