SMS വാര്‍ത്ത : കാളപെറ്റ്ന്നു കേട്ടപ്പോഴേ കയറെടുക്കുന്ന മാധ്യമങ്ങള്‍

പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു. നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ...... അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്.. ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈയടുത്ത ദിവസംങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ആസ്സാം കലാപ പക്ഷാതലത്തില്‍ ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത.. ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയുന്നു പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിക്കുന്നു.. പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് അതികാരികളെ വെല്ലുവിളിച്ച്ചിട്ടും ആ വെല്ലുവിളി ബാക്കിയായി അവശേഷിക്കുന്നു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. പതിവ് പോലെ മാധ്യമങ്ങളുടെയ...