ഇപ്പോള്‍ അവരും സ്വപ്ം കണ്ട് തുടങ്ങുന്നു

എ എം നജീബ് (തേജസ് ദിനപത്രം) പഴയ പോസ്റ്റ് ആയ" ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!! "എന്ന പോസ്റ്റിന്റെ ഭാക്കി ഇവിടെ തുടങ്ങുന്നു. "2004ല്‍ അന്നത്തെ പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരുന്ന കാലത്താണ് യുറ്റൈഡ് മൈാറിറ്റി ഫ്രണ്ട് അധ്യക്ഷന്‍ അഡ്വ. ഹാഫിസ് റഷീദ് ചൌധരിയുടെ ക്ഷണപ്രകാരം ഞാന്‍ അസം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പു കാണാും അതിന്റെ പ്രചാരണപരിപാടികള്‍ മസിലാക്കാുമായിട്ടായിരുന്നു യാത്ര'' -റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സംഘട രൂപീകരിക്കാിടയായ സാഹചര്യത്തെക്കുറിച്ച് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞുതുടങ്ങി. അവിടെ ഒരു ഗ്രാമത്തില്‍ അദ്ദേഹം ചൌധരിയോടൊപ്പം എത്തി. മാര്‍ക്കേസിന്റെ മൊക്കണ്േടാ ഗരം പോലുള്ള ഒരു ഗ്രാമം. അവിടെ അപ്പോഴും പഴയ ബാര്‍ട്ടര്‍ സംവിധാമാണു നിലവിലുള്ളത്. ഗ്രാമീണര്‍ക്കാവശ്യമായ സാധങ്ങള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലുമായാണു വരുക. അമ്പതുവര്‍ഷം മുമ്പു പോലും കേരളത്തിലൊരിടത്തും കാണാന്‍ കഴിയാത്ത ഗ്രാമാന്തരീക്ഷം. തിരഞ്ഞെടുപ്പുയോഗം തുടങ്ങാറായപ്പോള്‍, വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം സ്റേജിു മുന്നിലിരുന...