മാലേഗാവ് മുതല്‍ കാസര്‍കോട് വരെ.

കഴിഞ്ഞു പോയ പത്തു വര്‍ഷത്തിനിടയില്‍ നമ്മുടെ നാട്ടില്‍ നടന്ന കലാപങ്ങളുടെ റെക്കോര്‍ഡില്‍ മറ്റുള്ളവരെ പട്ടികയില്‍ കയറാന്‍ പോലും സമ്മതിക്കാതെ ആര്‍ എസ് എസ് വന്‍ മുന്നേറ്റത്തിലാണ്. 2002 ഗുജറാത്ത് കലാപം മുതല്‍ എടുത്തു നോക്കിയാല്‍ ഇന്ത്യാരാജ്യം അഭിമുഖീകരിക്കേണ്ടിവന്ന കലാപങ്ങളും സ്ഫോടനങ്ങളും എണ്ണിക്കണക്കാക്കുക പ്രയാസമായിരിക്കും അത്രയും സ്ഫോടനങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നമ്മുടെ രാജ്യം സഹിച്ചത്. ഗുജറാത്ത് കലാപത്തിനു ശേഷം 2003 നവംബര്‍ 21നും 2004 ആഗസ്ത് 24 നും പര്‍ബാനി, പൂര്‍ന, ജല്‍ന മസ്ജിദുകളിലെ സ്ഫോടനങ്ങള്‍ മുതല്‍ എന്നിയാലോതുങ്ങാത്ത സ്ഫോടനങ്ങളും കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു വരുന്നു. തന്ത്രപൂര്‍വ്വം എല്ലാം നിരപരാധികളായ മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കാനുള്ള സംഘപരിവാര്‍ സംഘടനയുടെ തന്ത്രങ്ങള്‍ ആദ്യമൊക്കെ വിജയിച്ചെങ്കിലും ചില ആര്‍ജ്ജവമുള്ള അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ വസ്തുനിഷ്ഠമായി അന്വേഷിച്ചപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്തുവരുകയായിരുന്നു. 2003 ല്‍ മഹാരാഷ്ട്രയിലെ ചില പള്ളികളില്‍ നടത്തിയ സ്ഫോടനങ്ങള്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്നും ദാവൂദ് ഇബ്രാഹിമിന് ഇതില്‍ പങ്കുണ്ട...