ഖമറുന്നീസാ ബീവിയെ വെടിവച്ചുകൊന്നത് പോലിസോ??

മലപ്പുറം ചോക്കാട് പെടയന്താള്‍ സ്വദേശിനി ഖമറുന്നീസാ ബീവി വെടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും സ്വതന്ത്ര ഏജന്‍സി പുനരന്വേഷണം നടത്തണമെന്നുമുള്ള പിതാവിന്റെ ആവശ്യം ചൂടേറിയ ചര്‍ച്ചയിലേക്ക്. 2010 സപ്തംബര്‍ 13നാണു കാളികാവ് സ്റേഷനിലെ ഗ്രൈഡ് എസ്.ഐ പി പി വിജയകൃഷ്ണനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ചോക്കാട് പെടയന്താള്‍ ആറങ്ങോടന്‍ മുജീബ്റഹ്മാനെ(35)യും ഭാര്യ ഖമറുന്നീസാ ബീവി(27)യെയും വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ച നിലയില്‍ കാണപ്പെട്ടത്. എസ്.ഐയെ വെടിവച്ചുകൊന്ന് കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ്റഹ്മാനും ഭാര്യ ഖമറുന്നീസാ ബീവിയും പിറ്റേന്നു സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് വെളിപ്പെടുത്തിയത്. എന്നാല്‍, പ്രദേശത്തു പോലിസ് അരിച്ചുപെറുക്കി തിരച്ചില്‍ നടത്തികൊണ്ടിരിക്കേ ഇരുവരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്െടത്തിയതില്‍ ദുരൂഹതയുണ്െടന്നും ഇരുവരെയും പോലിസ് പിടികൂടി വെടിവച്ചു കൊല്ലുകയോ കീഴടങ്ങിയശേഷം വെടിവച്ചു കൊല്ലുകയോ ചെയ്തതാവാമെന്നുമുള്ള സംശയമാണ് ഖമറുന്നീസാ ബീവിയുടെ പിതാവ് ചെമ്പ്രശ്ശേരി മുഹമ്മദ്കോയ തങ്ങള്‍ ഉന്നയിക്...