ഇസ്ലാമിക നിയമം എല്ലാവര്ക്കും ബാധകം സൗദി ഉപപ്രധാനമന്ത്രി : രാജകുമാരന്‍റെ വധശിക്ഷ ഉടന്‍

വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന സൗദി രാജ കുമാരന്‍ കൊലപാതകകേസില്‍ ജയിലില്‍ കിടക്കുന്ന സൗദി രാജകുമാരന് വധശിക്ഷ കിട്ടുമെന്ന് ഉറപ്പായി. കൊലപാതക കേസില്‍ പ്രതിയായ സൗദി അറേബ്യയിലെ രാജകുമാരന്റെ വധശിക്ഷ നടപ്പാക്കാന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പു മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ അനുമതി നല്‍കി. ഇസ്ലാമിക ശരീയത്ത് നിയമം എല്ലാവര്ക്കും ഒരുപോലെയാണ് എന്നും അതില്‍ രാജാവ് എന്നോ മന്ത്രി എന്നോ രാജ കുടുംബം എന്നോ വിത്യാസം ഇല്ല എന്നും ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയാതോടെയാണ് രാജകുമാരന് വധശിക്ഷ ഉറപ്പായത്. കൊല്ലപ്പെട്ട സൗദി പൗരന്റെ പിതാവ് പ്രതിക്ക് മാപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണിത്. ശരീഅത്ത് നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ദുര്‍ബലന്റെ അവകാശം അനുവദിക്കാത്തേടത്തോളം കാലം ശക്തന്‍ അല്ലാഹുവിന്റെ മുന്നില്‍ മുന്നില്‍ ദുര്‍ബലനാണ്. നീതി ന്യായ വകുപ്പിന്റെ തീരുമാനത്തില്‍ ഇടപെടാന്...