ഒരു യാത്രാനുഭവം. യാത്ര തുടങ്ങിയതേ ഉള്ളൂ ....

സ്കൂള്‍ പഠനം കഴിഞ്ഞു കളിച്ചു ഉല്ലസിച്ചു നടക്കുന്ന കാലം. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് തെന്നി മാറികൊണ്ടിരിക്കുന്ന കാലം.ഒരു വൈകുന്നേരം പതിവ് പോലെ ഫുട്ബോള്‍ കളിക്കാന്‍ പോകുകയായിരുന്നു . അസ്വര്‍ നമസ്കാരം പോലും നിര്‍വഹിക്കാതെ തിരക്ക് പിടിച്ചു പോകുമ്പോള്‍ പെട്ടന്ന് പിന്നില്‍ നിന്നും വിളിക്കുന്നു എന്നെ. തിരിഞ്ഞു നോക്കി. സാധാരണ നാട്ടില്‍ കാണാറുള്ള ആള്‍ തന്നെ. ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും നടന്നു. അദ്ദേഹം പുറകെ വന്നു എന്‍റെ കൈ പിടിച്ചു പറഞ്ഞു ഇന്ന് കളിക്കാന്‍ പോകണ്ട.. വാ നമുക്ക് പള്ളിയില്‍ പോവാം നിസ്കരിക്കാം.. ആ നല്ല സംസാരം ഞാന്‍ ചിന്തിച്ചു. ശരിയാ ഇന്ന് കളി ഒഴിവാക്കി നിസ്കരിക്കാം.. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ പോയി.. നമസ്കാരം ഒക്കെ കഴിഞ്ഞു. പിന്നെ അദ്ദേഹം കുറച്ചു നല്ല ഉപദേശങ്ങള്‍ പറഞ്ഞു തന്നു. എന്‍റെ ജീവിതക്രമത്തില്‍ ചില മാറ്റങ്ങള്‍ ആ ഉപദേശങ്ങള്‍ക്കായി... അതിനു ശേഷം അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് എന്തോ ഒരു സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു.. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം ഒരു സംഘടനയിലെ പ്രവര്‍ത്തകാന്‍ ആണ് എന്ന് ഞാന്‍ അറിയുന്നത്.അന്ന് മാധ്യമങ്ങളും ഭരണകൂടവും ആ പ്രസ്ഥ...