നന്ദികേട്

നന്ദികേട് മദീനാപള്ളിയില്‍ പ്രവാചകനോടൊപ്പം നമസ്കരിച്ചിരുന്ന അനുയായികള്‍ നമസ്കാരം കഴിഞ്ഞാല്‍ അല്‍പ്പനേരം അവിടെത്തന്നെയിരുന്ന് ദൈവസ്മരണയും പ്രാര്‍ഥനകളും നടത്താറുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ മാത്രം നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ധൃതിയില്‍ പുറത്തുപോകുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെ വിളിച്ച് പ്രവാചകന്‍ കാര്യമന്വേഷിച്ചു. "എനിക്കും ഭാര്യക്കും കൂടി നമസ്കരിക്കാനായി നല്ലൊരു വസ്ത്രം മാത്രമേയുള്ളൂ. ഞാന്‍ വീട്ടില്‍ എത്തി ഇത് അഴിച്ചുകൊടുത്തിട്ടു വേണം അവര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍'' എന്നായിരുന്നു അയാളുടെ വിശദീകരണം. പ്രവാചകന്‍ അല്‍പ്പനേരം മൌനം പൂണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: "പ്രവാചകരേ, എനിക്കു കുറേ പണം നല്‍കി അനുഗ്രഹിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.'' അന്‍സാരിയായ സഅ്ലബതുബ്നു ഹാതിബായിരുന്നു അത്. അദ്ദേഹത്തോട് പ്രവാചകന്‍ പറഞ്ഞു: "കുറച്ചു പണമുണ്ടായിട്ട് അതിന് അല്ലാഹുവോട് നന്ദി കാണിച്ച് ജീവിക്കുന്നതാണ്, കൂടുതല്‍ പണമുണ്ടായിട്ട് നന്ദി പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുന്നതിനേക്കാള്‍ നല്ലത്.'' പക്ഷേ, സഅ്ലബ് വീണ്ടും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെ...