ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താര്‍ സംഘമവും മുസ്ലിം ഐക്യവും !!!

ജമാഅത്തെ ഇസ്ലാമി കേരള ഘടകം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മുസ്ലിം ഐക്യം എന്ന് പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി പരിചയപ്പെടുത്തിയത്. പക്ഷെ ഈ ഇഫ്താറില്‍ മുസ്ലിം ഐക്യത്തിനുള്ള ആഹ്വാനമായി എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി മുസ്ലിം ഐക്യത്തിന് ആത്മാര്‍ത്തമായി ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം. മുസ്ലിം ഐക്യം എന്നാല്‍ നാട്ടിലെ ചിലരാഷ്ട്രീയനേതാക്കള്‍ മാത്രം തീരുമാനം എടുത്താല്‍ നടക്കുന്ന ഒന്നാണ് എന്നാണോ ജമാഅത്തെ ഇസ്ലാമി ധരിച്ചു വെച്ചിട്ടുള്ളത്? ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മുസ്‌ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളേയും എഴുത്തുകാരേയും അണിനിരത്തിഎന്ന് പറയുമ്പോള്‍ മുസ്ലിം സമുധായത്തിലെ പ്രമുഖരില്‍ പലരും ക്ഷനിക്കപ്പെട്ടിട്ടില്ല.. മുസ്ലിം വിഭാഗത്തിലെ പ്രമുഖ വിഭാകങ്ങലായ സുന്നി ഏ പി വിഭാഗം,ഇ കെ വിഭാഗം, പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ മുതലായവരെ മനപൂര്‍വ്വം തഴഞ്ഞു കൊണ്ടാണ് ഈ ഇഫ്താര്‍ നടത്തിയത് എന്നും ശ്രദ്ദേയമാണ്. മുസ്ലിം ഐക്യമാണ് ജമാഅത്ത് ഇസ്ലാമി ഉദ്ദേശിച്ചത് എങ്കില്‍ ഇവരെ കൂടി ഉള്പെടുത്തണമായിരുന്നു. സ...