27 ജൂലൈ 2011

അബ്ദുറഹ്മാന്‍ ബാഖവിയുടെ റമദാന്‍ പ്രഭാഷണംവിശുദ്ദ റമദാന്‍ 

 പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം. 
വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറിനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അതേ ഭാഷയില്‍ മുസ്ലിംസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു നേരെ സംസാരിക്കുന്നതില്‍നിന്നു നാവിനെ തടയാന്‍ നേതാക്കള്‍ക്ക് ഈ റമദാന്‍ പ്രചോദനമാവേണ്ടതുണ്ട്, മുസ്ലിംയുവതയുടെ ചൈതന്യത്തെയും മുസ്ലിംസമൂഹത്തിലെ സര്‍വതോമുഖ ഉണര്‍വിനെയും തല്ലിക്കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഓരം ചേര്‍ന്നു നടക്കുന്നവര്‍ വിശുദ്ധഖുര്‍ആനിലെ പാഠങ്ങളിലൂടെ ഈ റമദാനില്‍ ഒറ്റയ്ക്കൊരു സഞ്ചാരം നടത്തട്ടെ.
ഭീകരതാ വിരുദ്ധ യുദ്ധമെന്ന പേരില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍  നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക നീക്കങ്ങള്‍ക്കു ലോകത്തിന്റെ ഓരോ മുക്കുമൂലയിലും നിരവധി മുസ്ലിംകള്‍ ഇരകളായിക്കൊണ്ടിരിക്കുകയാണ്. "തീര്‍ച്ചയായും സത്യനിഷേധികള്‍; അവര്‍ക്കു നീ മുന്നറിയിപ്പു നല്‍കിയാലും ഇല്ലെങ്കിലും അവര്‍ വിശ്വസിക്കില്ല'' എന്ന ഖുര്‍ആന്‍വചനം സൂചിപ്പിക്കുന്നതു പോലെ യാ ഥാര്‍ഥ്യങ്ങകളുടെ നേരെ കണ്ണടച്ചു മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളെ ചെറുക്കാനും അവഹേളനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന മുസ്്ലിംയുവതയോടു നീതി ചെയ്യുന്ന മനസ്സു പാകപ്പെടുത്തിയെടുക്കാനും അവര്‍ക്കാവണം. 

റമദാനെ കുറിച്ചുള്ള അബ്ദുറഹ്മാന്‍ ബാക്കാഫി യുടെ റമദാന്‍ പ്രഭാഷണം കേള്‍ക്കുക 
ഭാഗം 01
ഭാഗം 02


ഭാഗം 03


ഭാഗം 04


ഭാഗം 05


ഭാഗം 06


ഭാഗം 07


ഭാഗം 08


ഭാഗം 09


ഭാഗം  10


ഭാഗം 11


മുഴുവന്‍ കേള്‍ക്കുക  അഭിപ്രായം എഴുതുക 


2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial