20 സെപ്റ്റംബർ 2011

വിക്കിലീക്സ്‌ ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷവിക്കിലീക്സ്‌ ചോര്‍ത്തിയ ഒന്നാം രേഖയുടെ മലയാള പരിഭാഷ


വിക്കിലീക്സ്‌ ചോര്‍ത്തിയ ചെന്നൈ US കോണ്‍സുലെറ്റ്‌ അമേരിക്കയിലേക്ക് അയച്ച കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒന്നാമത്തെ രഹസ്യ രേഖയുടെ പൂര്‍ണ്ണ രൂപം മലയാളത്തില്‍ .

ഇത് പരമാവതി കുറ്റവിമുക്താമാക്കി തയാറാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 
പരിഭാഷയില്‍ വല്ല പിഴവും വന്നിട്ടുണ്ടങ്കില്‍ അറിയുന്നവര്‍ ചൂണ്ടിക്കാണിക്കണം എന്ന് അറിയിക്കുന്നു 


===============================================
===============================================

രേഖ നിര്‍മിച്ച ദിനം :   2006/12/06 11:05
രേഖ പുറത്തു വിട്ട ദിനം :   2011/08/30 01:44
ഉല്‍ഭവം  : ചെന്നൈ US കോണ്‍സുലേറ്റ്
വിഷയം : കേരളത്തിലെ മുസ്ലിം രാഷ്ട്രീയം 

ഉയര്‍ന്നു വരുന്ന തീവ്ര നിലപാടുകാര്‍ , ഉല്‍ക്കണ്ഠ പ്പെടുത്തുന്ന ഒരു വസ്തുത


P1.: സദ്ദാം ഹുസൈന്റെ ശിക്ഷാവിധിയോട് കേരളത്തില്‍ നിന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സദ്ദാം സഹതാപ തരംഗം 24% ശതമാനം സുന്നി മുസ്ലിങ്ങള്‍ ഉള്ള ഈ തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തിന്റെ മുസ്ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരു ദിശാ സൂചകമായിരുന്നു . ഇടതു പക്ഷ രാഷ്ട്രീയത്തിന്റെയും ഇറാഖ്‌ യുദ്ധത്തിനെതിരായ വികാരത്തിന്റെയും പ്രേരണയാല്‍ കേരളത്തിലെ മുസ്ലിങ്ങള്‍ US നയങ്ങളെ ശക്തമായി ഏതിര്‍ത്തു വരികയാണ് . മുഖ്യധാരാ മത രാഷ്ട്രീയ സംഘടനകള്‍ ആക്രമണത്തെ നിരുല്സാഹപ്പെടുതുന്നുണ്ടെങ്കിലും ചില പുതിയ സംഘടനകള്‍ അവരുടെ അക്രമനോല്‍സുക പ്രവര്‍ത്തന ശൈലിയും അവരുടെ ഫണ്ടിന്റെ സ്രോതസ്സിനെ കുറിച്ചുള്ള സംശയവും കാരണം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഉത്തര കേരളത്തിലെ US മിഷന്‍ പ്രോഗ്രാമുകള്‍ പ്രതിഷേധം വിളിച്ചുവരുത്താന്‍ ഇടയാക്കും എന്നതിനാല്‍ സംസ്ഥാന പോലീസുമായി കൂടുതല്‍ സംയോജിപ്പിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു .


ഇവിടെ സദ്ദാം ഹുസൈന്‍ ഒരു ഹീറോ

P2.SBU ഇന്ത്യയിലെ മറ്റൊരു സംസ്ഥാനങ്ങളിലും ഇത്രയധികം സദ്ദാം ആരാധകര്‍ ഉണ്ടാവാന്‍ ഇടയില്ല.പ്രാദേശിക മലയാള മാധ്യമങ്ങള്‍ പ്രതേകിച്ചും മുസ്ലിം ദിനപ്പത്രങ്ങള്‍ സദ്ദാം ഹുസൈന്റെ വിധിക്കെതിരെ വളരെ ശക്തമായാണ് പ്രതികരിച്ചത് . സദ്ദാം ഹുസൈന്റെ പേര് നല്‍കപ്പെട്ട ഒരു ബീച്ചിലും ജങ്ങ് ഷനിലും അടക്കം കേരളത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും വളരെ രോഷത്തോടെയുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറിയത് . പൊതുവേ മിതഭാഷി ആയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിടന്റ്റ്‌ പാണക്കാട് ശിഹാബ്‌ അലി തങ്ങള്‍ പോലും ഈ വിധിയെ അപലപിച്ചു കൊണ്ട് സംസാരിച്ചപ്പോള്‍ വാക്കുകള്‍ മയപ്പെടുത്തിയില്ല .' മുഴുവന്‍ അന്താരാഷ്‌ട്ര നീതിന്യായ വ്യവസ്ഥകളെയും മറികടന്നു കൊണ്ടുള്ള മനുഷ്യത്വ രഹിതമായ വിധി' എന്നാണു അദ്ദേഹം പറഞ്ഞത് . ദി ഇക്കണോമിക്സ് ടൈംസ് ദിനപ്പത്രം 'കേരളത്തിലെ പാര്‍ട്ടികള്‍ക്ക് സദ്ദാം അവരുടെ സ്വന്തം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു . 'സദ്ദാം ഹുസൈന്‍ എങ്ങാനും ഇപ്പോഴത്തെ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടു പുതിയ ഒരു രാഷ്ട്രീയം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേരളമായിരിക്കും അതിനു ഏറ്റവും പറ്റിയ സ്ഥലം . കേരളത്തില്‍ ഉണ്ടായ പൊതു ജനങ്ങളുടെ പ്രതികരണം കണക്കിലെടുക്കുമ്പോള്‍ സദ്ദാം തിഖ്‌രീത്തില്‍ എന്ന പോലെ തിരുവനന്തപുരത്തും തിരൂരിലും ഹീറോ ആണ് എന്ന് മനസ്സിലാക്കാന്‍ കഴിയും' .


മുസ്‌ലിം സ്ഥിതിവിവരക്കണക്കുകള്‍ : ഉയര്‍ന്ന തൊഴിലില്ലായ്മയും പാലായനവും

P3. കേരളത്തില്‍ ജനസംഖ്യാ വളര്‍ച്ച കാണിക്കുന്ന ഏക മതവിഭാഗമായ മുസ്‌ലിം സമുദായം ഇപ്പോള്‍ ജനസംഖയുടെ 24.7% വരും , ഉത്തര കേരളത്തിലെ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും മാപ്പിളമാര്‍ എന്നാണു അറിയപ്പെടുന്നത് . മലബാര്‍ തീരവുമായി എട്ടാം നൂറ്റാണ്ട് മുതല്‍ വ്യാപാര വൈവാഹിക ബന്ധങ്ങള്‍ ഉണ്ടായിരുന്ന അറബികളുടെ പിന്‍ തലമുറക്കാരാണിവര്‍ . കേരളത്തിലെ മുസ്‌ലിം ജനസംഖ്യ ഉത്തരകേരളത്തിലെ ചില ജില്ലകളില്‍ , പ്രതേകിച്ചു മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ , വയനാട് , കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് . പ്രധാനമായും കൃഷി ഉപജീവന സ്വീകരിച്ചിരിക്കുന്ന മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും സാമൂഹിക സാമ്പത്തിക നിലവാരത്തിന്റെ സൂചികകളയ സ്ത്രീ വിദ്യാഭ്യാസം , ഉന്നത വിദ്യാഭ്യാസം , തൊഴില്‍ എന്നിവയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ പിന്നിലാണ് . സെന്‍സെസ് കണക്കുകള്‍ അനുസരിച്ച് കേരളമുസ്ലിങ്ങല്‍ക്കിടയിലെ തൊഴിലില്ലായ്മ ഹിന്ദുക്കല്‍ക്കിടയിലും ക്രിസ്ത്യാനികല്‍ക്കിടയിലും ഉള്ളതിനേക്കാള്‍ ഏറെ അധികമാണ് . ഈ കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെക്കുണ്ടായ പാലായനം കാരണമായി മുസ്‌ലിം കുടുംബങ്ങളില്‍ ഗണ്യമായ ഒരു പങ്കു ദാരിദ്ര്യ രേഖക്ക് മുകളിലേക്ക് ഉയര്‍ന്നു വന്നു . വിദേശ പണം കേരള സമ്പദ്‌ വ്യവസ്ഥക്ക് കാര്യമായ ഒരു സംഭാവന തന്നെയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്


കൊളോണിയല്‍ ഭരണകര്‍ത്താക്കളോടും ഹിന്ദുക്കളോടുമുള്ള സംഘട്ടനങ്ങളുടെ ചരിത്രം

P4.കേരളത്തിലെ മതവിഭാഗങ്ങള്‍ക്കിടയിലുള്ള ബന്ധം പൊതുവേ സമാധാനപരമാണെന്ന് ധാരാളം ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അതല്ല . 19നൂറ്റാണ്ടിലും 20ആമ നൂറ്റാണ്ടിന്റെ ആദ്യത്തിലും മാപ്പിള കുടിയാന്മാര്‍ അവരെ അടിച്ചമര്‍ത്തിയിരുന്ന ഹിന്ദു ജന്മിമാര്‍ക്കും അവരുടെ ബ്രിട്ടിഷ് സഹായികള്‍ക്കുമെതിരെ സായുധകലാപങ്ങള്‍ നടത്തുകയും ആയിരങ്ങളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . കേരളീയ ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇത്തരം മാപ്പിള പൊട്ടിത്തെറികളുടെ പ്രധാനകാരണം കാര്‍ഷിക മേഖലയില്‍ നിലനിന്ന അസംതൃപ്തിയും ദാരിദ്ര്യവും കൂടാതെ മത ഭ്രാന്തുമായിരുന്നു . 1885 കോഴിക്കോടെ മലബാറിന്റെ ബ്രിട്ടിഷ് ഡിസ്ട്രിക്റ്റ് മജിസ്ട്രേട്ടിനെ മാപ്പിള കലാപകാരികള്‍ കൊലപ്പെടുത്തിയിരുന്നു .അല്‍ഭുതകരമെന്നു പറയട്ടെ അന്താരാഷ്‌ട്ര വിഷയങ്ങളും മലബാറിലെ ഇത്തരം വര്‍ഗീയ ലഹളകള്‍ക്കു കാരണമായിട്ടുണ്ട് . 1921ലെ മാപ്പിള ലഹള ഖിലാഫത്ത് പ്രസ്ഥാനം അടിച്ചമര്‍ത്താനുള്ള ബ്രിട്ടിഷ് പോലിസിന്റെ ശ്രമങ്ങള്‍ക്കെതിരെ ഉണ്ടായ മലബാര്‍ മുസ്ലിങ്ങളുടെ ഒരു ആക്രമണാത്മകമായ പ്രതികരണമായിരുന്നു .ഖിലാഫത്ത്‌ പ്രസ്ഥാനം എന്നത് തുര്‍ക്കി ഖിലാഫത്തിണെ പുനസ്ഥാപിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ ബ്രിട്ടിഷ് ഭാരാധികരികലോടാവശ്യപ്പെട്ടു നടന്ന ഒരു സമരമായിരുന്നു . ബ്രിട്ടിഷ് സൈന്യം ഈ കലാപത്തെ ശക്തമായി അടിച്ചമര്‍ത്തുകയും അതിനു മാസങ്ങള്‍ തന്നെ വേണ്ടി വരികയും ചെയ്തു .
മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ : വര്‍ഗീയ കടന്നുനില്‍ക്കല്‍

P5. കേരളത്തില്‍ നിലനില്‍കുന്ന അസ്ഥിരമായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യ കക്ഷി രാഷ്ട്രീയം കേരള രാഷ്ട്രീയത്തില്‍ മുസ്ലിങ്ങളുടെ ഇടപെടലുകള്‍ ഉറപ്പു വരുത്തിയിട്ടുണ്ട് . വിവിധ സമുദായങ്ങള്‍ക്ക് ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ചട്ടക്കൂട് ഒരുക്കികൊണ്ട് ആയിരുന്നു ഇത് .കേരളത്തിലെ മുസ്‌ലിം വോട്ടാണ് വര്‍ത്തമാന കാല കേരള രാഷ്ട്രീയത്തിലെ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന ഘടകം . സ്വന്തമായി നിലനില്പുള്ള വ്യതിരിക്തമായ മുസ്‌ലിം രാഷ്ട്രീയ പാര്‍ടികള്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം . കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി കോണ്ഗ്രസിന്റെ സഖ്യ കക്ഷിയും ഇപ്പോഴത്തെ കേന്ദ്രത്തിലെ UPA ഗവണ്മെന്റില്‍ അംഗവുമാണ് . ഈ അടുത്ത കാലത്തായി അഴിമതിയും സ്വജന പക്ഷപാതവും ചില നേതാക്കല്കെതിരെ ഉയര്‍ന്ന ലൈംഗിക അപവാദങ്ങളും IUML പിന്തുണയ്ക്ക് കോട്ടം തട്ടിച്ചിട്ടുണ്ട് . പ്രതേകിച്ചും ചെറുപ്പകാരായ പ്രവര്‍ത്തകര്‍ക്കിടയില്‍ . ഹിന്ദുത്വശക്തികളുടെ അക്രമത്തില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിങ്ങളെ സംരക്ഷിക്കുന്നതില്‍ ഫലപ്രദമല്ല എന്ന് മനസ്സിലാക്കിയ കോണ്ഗ്രസ് പാര്‍ട്ടിയുമായുള്ള IUML ബന്ധത്തിന്റെ പേരില്‍ നിരന്തരമായി ഇസ്ലാമിക തീവ്ര നിലപാടുകാരും ഇടതു പക്ഷ പാര്‍ട്ടികളും IUML നെആക്രമിക്കാറുണ്ട് .
P6. ഇറാഖിലെ സാഹചര്യങ്ങള്‍ IUML എതിരാളികള്‍ക്ക് ശക്തമായ മറ്റൊരു ആയുധം കൂടി നല്‍കി എന്ന് പറയാം . US ന്‍റെ പ്രവര്‍ത്തനങ്ങലോടുള്ള കൊണ്ഗ്രസ്സിന്റെയും മുസ്‌ലിം ലീഗിന്റെയും നിഷ്ക്രിയത്വത്തിനും അവരുടെ കൂട്ടുകൂടലിനും എതിരെ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും അവരെ നിരന്തരമായി ആക്രമിക്കുന്നുണ്ട് . ഈ അടുത്തായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആയ ഇ അഹമ്മദിന്റെ സദ്ദാമിന്റെ വിധിപ്രഖ്യാപനതോടുള്ള 'നാണിപ്പിക്കുന്ന നിശബ്ദത' കേരളത്തിലെ ഒരു ജനസമ്മതിയുള്ള മലയാള ദിനപത്രമായ മാധ്യമത്തിന്റെ എഡിറ്റോറിയലില്‍ കടുത്ത പരിഹാസത്തിന് പാത്രമായിരുന്നു
കൂടുതല്‍ അക്രമണോല്‍സുകരായ PDP

P7. 2006 അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തെ പിന്തുണച്ച കേരളത്തിലെ രണ്ടു ചെറിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് ഇന്ത്യന്‍ നാഷണല്‍ ലീഗും (INL) പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (PDP) യും . ഇക്കൂട്ടത്തില്‍ ആക്രമണാത്മക സ്വഭാവം കാരണം കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാക്കിയത് PDP ആണ് . PDPയുടെ സ്ഥാപക നേതാവ് അബ്ദുന്നാസര്‍ മഅദനി (മദനി എന്നും വിളിക്കപ്പെടുന്നു) കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി തമിഴ്നാട് ജയിലില്‍ വിചാരണ കാത്തു കഴിയുകയാണ് . 1998 കോയമ്പത്തൂരില്‍ ഉണ്ടായ ബോംബു സ്ഫോടനത്തില്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയോടൊപ്പം പങ്കാളിയായി എന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം . BJP നേതാവ് LK അദ്ദ്വാനിയെ കൊലപ്പെടുത്താന്‍ ലക്‌ഷ്യം വെച്ച് നടത്തിയ ആ ബോംബു സ്ഫോടനത്തില്‍ 58പേര്‍ കൊല്ലപ്പെടുകയും 250പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു . ക്രിമിനല്‍ ഗൂഡാലോചനയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കിയതുമടക്കമുള്ള പ്രോസിക്യൂഷന്‍ ചാര്‍ജുകള്‍ മദനിക്കെതിരെ ഉണ്ടെങ്കിലും അദ്ദേഹം കേരള മുസ്‌ലിങ്ങള്‍ക്കിടയില്‍ നിന്ന് വലിയ തോതില്‍ അനുകമ്പ പിടിച്ചു പറ്റിയിട്ടുണ്ട് . ഈ ബോംബാക്രമണത്തിനു ശേഷം കേരളാ പോലിസ്‌ PDPയുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷമായി നിരീക്ഷിച്ചു വരികയാണ് . എന്നിട്ടും 2005സെപ്റ്റംബറില്‍ PDPയുടെ പ്രവര്‍ത്തകര്‍ മദനിയുടെ ദീര്‍ഘകാലമുള്ള തടങ്കലില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ കൊച്ചിക്കടുത്ത് വെച്ച് ഒരു തമിഴ്നാട് ബസ്സ്‌ റാഞ്ചുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട് .


മുസ്‌ലിം മത വിഭാഗങ്ങള്‍ : അവയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നു നില്‍ക്കല്‍P8. കേരളത്തിലെ ഭൂരിപക്ഷമുള്ള സുന്നി ജനസംഖ്യ വര്‍ഗപരമായി വിവിധ ചേരികളിലായി തരം തിരിക്കപ്പെട്ടിരിക്കുന്നു . നേതൃത്വപരമായ ശത്രുതയാണ് പ്രധാനപ്പെട്ട രണ്ടു സുന്നി വിഭാഗങ്ങളായ EKവിഭാഗത്തെയും AP വിഭാഗത്തെയും ഭിന്നിപ്പിക്കുന്നതില്‍ പ്രധാന കാരണം എന്ന് തോന്നുന്നു . APവിഭാഗം കടുത്ത യാഥാസ്ഥിതിക വാദികള്‍ ആണ് എന്ന് പലരും വിലയിരുതുന്നുണ്ടെങ്കില്‍ പോലും EKവിഭാഗം പൊതുവേ IUML പാര്‍ട്ടിയെ പിന്തുണക്കുന്നവരും AP വിഭാഗം നേതാവ് AP അബൂബക്കര്‍ പരമ്പരാഗതമായി ഇടതു പക്ഷത്തെ പിന്തുണച്ചു പോരുന്നവരും ആണ് . മൂന്നാമത്തെ ഒരു ചെറിയ സുന്നി വിഭാഗം മുജാഹിദുകള്‍ ആണ് . 1920 ല്‍ കേരളത്തില്‍ ആരംഭിച്ച പുരോഗമന മുന്നേറ്റങ്ങളുടെ ഭാഗമാണവര്‍ . അവര്‍ ആത്മീയാചാര്യന്മാരുടെ ശവകുടീരങ്ങളെ ആരാധിക്കുന്നത് പോലുള്ള മതത്തിലെ കൂട്ടിച്ചേര്‍ക്കലുകല്‍ക്കെതിരെ നിലകൊള്ളുകയും സംശുദ്ദമായ ഇസ്ലാമിന്റെ രൂപത്തിനു വേണ്ടി വാദിക്കുകയും ചെയ്യുന്നവരാണ് . മുജാഹിദു വിഭാഗം തന്നെ 2002ല്‍ രണ്ടു ഗ്രൂപ്പുകളായി പിളര്‍ന്നു . അതിലൊരു വിഭാഗം സലഫി പ്രത്യയശാസ്ത്രത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മറു വിഭാഗം അവരുടെ വീക്ഷണങ്ങള്‍ കൂടുതല്‍ വിശാലമാക്കുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടണം എന്ന് ആവശ്യപ്പെടുന്നു .
P9. നാലാമത്തെ ഒരു സുന്നി വിഭാഗം ജമാത്തെ ഇസ്ലാമി ഹിന്ദ്‌ കേരള എന്ന താരതമ്യേന ചെറുതാണെങ്കിലും സ്വാധീന ശക്തിയുള്ള ഒരു മുസ്‌ലിം വിഭാഗമാണ് . ഇവര്‍ക്ക് വിദ്യാസമ്പന്നരും രാഷ്ട്രീയ അവബോധമുല്ലവരുമായ മുസ്ലിങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .തീവ്ര ഇസ്ലാമിക വിശ്വാസം അടിസ്ഥാനമാക്കിയുള്ള ഒരു ലോക ക്രമത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ ജമാത്തെ ഇസ്ലാമി ഹിന്ദ്‌ സ്ഥിരമായി അതിന്റെ അങ്ങങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ഏത് പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും പിന്തുണയ്ക്കണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട് .ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ യുവജന വിഭാഗമായ സോളിഡാരിറ്റി കേരളത്തില്‍ നടന്ന കൊക്കക്കോള വിരുദ്ധ സമരങ്ങളില്‍ വളരെ സജീവമായിരുന്നു . ആക്രമനോല്‍സുക ഗീര്‍വാണപ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണെങ്കില്‍ കൂടിയും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ഇതുവരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചരിത്രമില്ല .


സിമിയുടെ ഭീകര ബന്ധങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍

P10. വിവിധ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതയുള്ള ആരോപണങ്ങളെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സ്റ്റുഡന്‍റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (SIMI) യഥാര്‍തത്തില്‍ ദേശീയ ജമാത്തെ ഇസ്‌ലാമി ഹിന്ദില്‍ നിന്ന് വേര്‍പെട്ടു പോയ ഒരു വിഭാഗമാണ് . സിമി ഇപ്പോഴും കേരളത്തില്‍ മറ്റു മുസ്‌ലിം സംഘടനകളുടെ മറവില്‍ രഹസ്യമായി ചെറിയ തോതില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് കേരള പോലിസ്‌ സംശയിക്കുന്നുണ്ട് . വിവിധ തീവ്രവാദ കേസുകളില്‍ പോലിസ്‌ അന്വേഷിക്കുന്ന CAMബഷീര്‍ എന്ന സിമിയുടെ മുന്‍ പ്രസിഡണ്ട്‌ ഒരു കേരളക്കാരനാണ്. ഇയാള്‍ ഒരു പരിശീലനം നേടിയ എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ ആണ് . ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇരുന്നു കൊണ്ട് പ്രവര്‍ത്തനം നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ചുറ്റുപാടുകള്‍ അജ്ഞാതമാണ് . ഇന്ത്യന്‍ പോലിസ്‌ ഇയാളെ സിമിക്കും ലഷ്കറെ ത്വയ്യിബക്കും ഇടയിലുള്ള ഒരു സുപ്രധാന ലിങ്ക ആണ് എന്നാണു സംശയിക്കുന്നത് .


USനോട് കടുത്ത ഏതിര്‍പ്പുള്ള രഹസ്യ സ്വഭാവമുള്ള NDFP11.കേരളത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രഹസ്യ സ്വഭാവമുള്ളതും വിവാദ പശ്ചാത്തലമുള്ളതുമായ ഒരു മുസ്‌ലിം സംഘടനയാണ് നാഷണല്‍ ഡെവലപ്പ്മെന്റ് ഫ്രണ്ട്‌ (NDF) . NDF 1993ല്‍ കേരളത്തില്‍ മലപ്പുറത്ത് വെച്ച് പരസ്യമായി രൂപവല്‍ക്കരിക്കപെട്ടതാണ് . മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമാധാന പരമായി പോരുതുന്നതിനാണ് രൂപം കൊണ്ടത്‌. എന്നാല്‍ പലരും ഇസ്ലാമിക തീവ്രവാദത്തിനുള്ള ഒരു മറയായാണ് NDFനെ കരുതുന്നത്. IUML നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ MK.മുനീര്‍ പോസ്റ്റിനോട് പറഞ്ഞത് NDFഅല്‍ ഖാഇദ പോലുള്ള വലിയ ഭീകരവാദ ശൃംഘലയുമായി ബന്ധം സ്ഥാപിച്ചിരിക്കാന്‍ ഇടയില്ല . എങ്കിലും പഴയ സിമി പ്രവര്‍ത്തകര്‍ നയിക്കുന്ന ഈ സംഘടന ചെറിയ തോതിലുള്ള ബോംബു സ്ഫോടനങ്ങള്‍ ഒക്കെ നടത്താന്‍ പ്രാപ്തരാണ് . മുനീറിന്റെ അഭിപ്രായത്തില്‍ 1999ല്‍ NDF പ്രവര്‍ത്തകര്‍ ലീഗിലേക്ക് നുഴഞ്ഞു കയറുന്നതിനു പ്രതിരോധിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ കൂടിയും ഇപ്പോഴും IUMLലേക് നുഴഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ് . IUMLട്രഷററും മുന്‍ മന്ത്രിയുമായ PK.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ''ചില വിശ്വസിക്കാന്‍ കൊള്ളാത്ത IUMLനേതാക്കള്‍'' അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി NDFനെ സംരക്ഷിക്കുകയാണെന്ന് MK മുനീര്‍ കുറ്റപ്പെടുത്തി . മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ബാബുരാജ് ഉത്തരകേരളത്തില്‍ നടക്കുന്ന മിക്കവാറും വര്‍ഗീയ ആക്രമണങ്ങളില്‍ NDF ന് പങ്കുണ്ടെന്ന് പോസ്ടിനോട് പറഞ്ഞു .
P12. (SBU) 2003ലെ 8 ഹിന്ദുക്കളെ മാറാട് കൂട്ടക്കൊല ചെയ്തതിനെ കുറിചു അന്വേഷണം നടത്തിയ ജുഡീഷ്യല്‍ല്‍ കമ്മിഷന്‍ ഈ കുറ്റകൃത്യം പ്ലാന്‍ ചെയ്തതിലും നടപ്പാക്കിയത്തിലും NDF ന്‍റെയും IUML ന്‍റെയും പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം വെളിപ്പെടുത്തിയിരുന്നു . വളരെ അടുത്തായി NDF ന്‍റെഅക്രമി സംഘത്തിലെ ആറു അംഗങ്ങള്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു .2001ല്‍ കോഴിക്കോടിനടുത്തുള്ള നാദാപുരത്തു ഒരു മുസ്‌ലിം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയായ ഒരു കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനെ വധിച്ച കേസില്‍ ആയിരുന്നു ഇത് .


P13. (SBU) NDF കോഴിക്കോട്ടെ US മിഷന്‍ പ്രവര്‍ത്തനങ്ങളെ സ്ഥിരമായി ഏതിര്‍ത്തു കൊണ്ടിരിക്കുകയാണ് . 2006 ഓഗസ്റ്റില്‍ അമേരിക്കന്‍ ലൈബ്രറിയുടെ ഒരു പ്രദര്‍ശനത്തിനെതിരെയും 2004 സെപ്തംബറില്‍ US കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനെതിരെ അവര്‍ ഒരു സാംസ്കാരിക കേന്ദ്രം ഹൈജാക്ക്‌ ചെയ്യാന്‍ പദ്ധതിയിടുകയാണെന്നാരോപിച്ചു കൊണ്ടും 2003 ഡിസംബറില്‍ US കോണ്‍സുലേറ്റ് പൊതുകാര്യ വിഭാഗത്തിന്റെ 'ഇസ്ലാമും സ്ത്രീകളും' എന്ന സെമിനാറിനെതിരെയും ഇവര്‍ തടസ്സം സൃഷ്ടിച്ചു .


പോലിസ്‌ തലവന്‍ NDF ന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നു

P14. കോഴിക്കോട് പോലിസ്‌ കമ്മീഷണര്‍ ബാലറാം ഉപാധ്യായ്‌ പോസ്ടിനോട് പറഞ്ഞു 'NDF ധാരാളം പണം ചിലവഴിക്കുന്നു' . ഇതിന്റെ സ്രോതസ്സിനെ കുറിച്ച് തനിക്ക് ഒരു ധാരണയും ഇല്ലെന്നു അദ്ദേഹം പറഞ്ഞു . ദശലക്ഷക്കണക്കിന് കേരളീയര്‍ മിഡില്‍ ഈസ്റ്റിലും മറ്റുമായി ജോലിചെയ്യുകയും കോടികള്‍ ഔദ്യോഗിക ചാനെലിലൂടെയും ഹവാലയാലും ഒഴുകുകയും ചെയ്യുമ്പോന്നത് കൊണ്ട് കേരളത്തിന്‍റെ പുറമേക്കുള്ള എല്ലാ ബന്ധങ്ങളും നിരീക്ഷിക്കല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു . 2005ല്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ മുന്‍ പോലീസ് കമ്മീഷണര്‍ നീരാ റാവത്ത്‌ NDFനു ഇറാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഫണ്ടുകള്‍ ലഭിക്കുന്നു എന്ന് വെളിപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉപാദ്യായ പറഞ്ഞു: 'NDFവിദേശ ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളും ഉണ്ടെന്ന കാര്യം എനിക്ക് നിഷേധിക്കാന്‍ കഴിയില്ല' .പത്രപ്രവര്‍ത്തകന്‍ ബാബുരാജ് ചൂണ്ടിക്കാണിക്കുന്നത് NDFനു അതിന്റെ ദിനപത്രമായ തേജസിന്റെ നാല് എഡിഷനുകള്‍ പെട്ടെന്ന് ആരംഭിക്കുന്നതിനു ധാരാളം പണമുണ്ടായിരുന്നു . വളരെ എസ്റ്റബ്ലിഷെഡ്‌ ആയ ദിനപത്രങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന പശ്ചാത്തലത്തിലാണിത് .


മിതവാദശക്തികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ജനപ്രീതി നഷ്ട്ടപ്പെടുന്നു .

P15.കേരളത്തിലെ ഒരു വിഭാഗം മുജാഹിദ്‌ പ്രമുഖനേതാവ് ഹുസൈന്‍ മടവൂരിന്റെ അഭിപ്രായമനുസരിച്ച് മിതവാത്ത ശക്തികള്‍ കേരളത്തിലിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് . പ്രമുഖ മത സംഘടനകള്‍ ഒന്നും തന്നെ തീവ്രവാദ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല . ഹുസൈന്‍ മടവൂരിന്റെ അഭിപ്രായത്തില്‍ മുന്‍പ് മതപരമായ ചില കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള AP വിഭാഗം പോലും അതിന്റെ തെറ്റായ തിരിച്ചടികള്‍ മനസ്സിലാക്കി അത്തരം പ്രവണതകളില്‍ നിന്ന് പിന്തിരിഞ്ഞിട്ടുണ്ട് . NDF വലിയ തോതിലുള്ള ഭീകരാക്രമങ്ങള്‍ നടത്താന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല . എങ്കിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കുറച്ചാളുകള്‍ തന്നെ ധാരാളമാണ് എന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട് .
P16.പത്രപ്രവര്‍ത്തകന്‍ ബാബുരാജ് വിശ്വസിക്കുന്നത് കേരളത്തിലെ മത വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വളരെ ആപല്‍ക്കരമായി മാറിക്കൊണ്ടിരിക്കുകയാണ് . കാരണം തീവ്രവിഭാഗങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിവുള്ള വിശ്വാസ്യതയുള്ള മുസ്‌ലിം നേതാക്കള്‍ ഇല്ലാത്തതാണ് . പാണക്കാട് ശിഹാബ്‌ തങ്ങളെ പോലുള്ള മുസ്‌ലിം രാഷ്ട്രീയ മത നേതാക്കള്‍ ഒരു സമയത്ത് ചോദ്യം ചെയ്യപ്പെടാത്തവരായിരുന്നെങ്കിലും ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ ജന സമ്മിതി കുറയുന്നതിനനുസരിച്ചു അവരുടെയും ജനപ്രീതി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് . ബാബുരാജ് പറയുന്നു : ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു ഭിന്നതയുടെ വിഷയം മുന്നോട്ടു വന്നാല്‍ അത് നമ്മുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകാന്‍ ഇടയുണ്ട് .


US ഗവണ്‍മെന്റ് പരിപാടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍

P17. സംവദിച്ച എല്ലാവരും US നയങ്ങളോട് ഉത്തര കേരളത്തില്‍ നിലനില്‍കുന്ന വ്യാപകമായ എതിര്‍പ്പിനെ ചൂണ്ടിക്കാട്ടി . ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കി എടുക്കുന്നതിന് ഈ പ്രദേശത്തെ വര്‍ത്തമാന പത്രങ്ങളായ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം ദിനപത്രം , NDFന്‍റെ തേജസ്‌ , APസുന്നികളുടെ സിറാജ് , മുജാഹിദുകളുടെ വര്‍ത്തമാനം , ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ചന്ദ്രിക എന്നിവ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട് . ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടി മതപരമായ പരോക്ഷമായ വികാരങ്ങള്‍ മനസ്സിലാക്കിയത് കാരണം പല മുസ്ലിമീങ്ങളും ആഗോളതലത്തിലുള്ള ഭീകര വിരുദ്ധ കാമ്പൈനുമായി ബന്ധപ്പെടുന്നുണ്ട് . US ഗവണ്മെന്റിന്റെ പരിപാടികളെ പരസ്യമായി പിന്തുണക്കുന്ന ഒരു മുസ്‌ലിം നേതാവിനും അവരുടെ സ്ഥാനമാനങ്ങളില്‍ പിന്നെ നിലകൊള്ളാനാവില്ല . ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഉത്തര കേരളത്തിലെ US പ്രോഗ്രാമുകള്‍ അത് അരാഷ്ട്രീയമായ പരിപാടികള്‍ ആയിരുന്നാലും ശരി പ്രതിഷേധം ക്ഷണിച്ചു വരുത്താന്‍ സാധ്യത വളരെ കൂടുതലാണ് .


P18.പോലിസ്‌കമ്മീഷണര്‍ ഉപാധ്യായ പറഞ്ഞു : ജനാധിപത്യത്തില്‍ പ്രതിഷേധങ്ങളെ ഒരാള്‍ക്കും തള്ളിക്കളയാന്‍ ആവില്ല . പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ആവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു : മതിയായ സുരക്ഷാ മുന്കരുതലുകളോട് കൂടി ആണെങ്കില്‍ US സന്ദര്‍ശകര്‍ക്ക് വടക്കന്‍ കേരളത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല . അദ്ദേഹം US പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു , എങ്കിലേ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ നന്നായി സയോജിപ്പിക്കാന്‍ കഴിയൂ .
നല്ല നിരീക്ഷണവും കോഡിനേഷനും ആവശ്യമുണ്ട്

P19. (SUB) COMMENT ഫെഡറിക് ഫോര്‍സിത്തിന്റെ ഏറ്റവും പുതിയ ബെസ്റ്റ്‌ സെല്ലര്‍ ആയ 'അഫ്ഗാനില്‍' കേരളത്തെ കുറിച്ചുള്ള വിശദീകരണം . 'ഇസ്ലാമിക തീവ്രവാദത്തിനു അംഗീകാരം ലഭിക്കുന്ന ഒരു പ്രവിശ്യ ' എന്നാണു . ഇത് ഈയിടെയായി ഉയര്‍ന്നു വരുന്ന തീവ്ര നിലപാടുകാരെ കുറിച്ചുള്ള പൊതുജന ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണമായിട്ടുണ്ട് . ഫോര്‍സിത്തിന്റെ കാഴച്ചപ്പാട് അതിശയോക്തി കലര്‍ന്നതാണെന്ന് പറഞ്ഞു കൊണ്ട് കേരളത്തില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. കേരളീയ സമൂഹം പരമ്പരാഗതമായി ആക്രമനോല്‍സുക പ്രത്യയശാസ്ത്രങ്ങളെ ശക്തമായി തള്ളിക്കളഞ്ഞുപോരുന്നവരും പകരം ജനാധിപത്യപരമായ മാര്‍ഗങ്ങളെ അനുകൂലിക്കുന്നവരും ആണ് . ഉദാഹരണമായി ഇന്ത്യയിലെ പലഭാഗങ്ങളിലും കാണുന്ന ആക്രമണാത്മക നക്സലെറ്റ് പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ ഒരു പൊതുജന പിന്തുണയും ലഭിച്ചിട്ടില്ല . അതെ സമയം ജനാധിപത്യപരമായമായ കമ്മ്യൂണിസത്തിന്റെ പതിപ്പായ CPIMനും CPIക്കും വ്യാപകമായ പൊതുജന പിന്തുണ ലഭിക്കുന്നുമുണ്ട് . കേരളത്തിലെ പരമ്പരാഗത ഇസ്ലാമിക സമൂഹത്തില്‍ നിന്നും ആക്രമണങ്ങള്‍ക്ക് പിന്തുണ ലഭിച്ചതായി കാണുന്നില്ല . അതെ സമയം വ്യാപകമായ തൊഴിലില്ലായ്മയും ചില വിഭാഗം ഇസ്ലാമിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സീജ് മെന്റാലിറ്റിയും നില നില്‍കുന്ന സാഹചര്യത്തില്‍ സംശയകരമായ കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലെ സംഘടനകളെയും ഹവാലാ പണമിടപാടുകളെയും നന്നായി നിരീക്ഷിക്കപ്പെടെണ്ടതുണ്ടെന്നു ഞങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു . മാത്രമല്ല വടക്കന്‍ കേരളത്തിലെ US മിഷന്‍ പ്രോഗ്രാമുകള്‍ക്ക് ലോക്കല്‍ പോലിസിന്റെ സഹായത്തോട് കൂടി മതിയായ സുരക്ഷ ഏര്‍പ്പെടുത്തെണ്ടതുണ്ടെന്നും ഞങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു .
വിക്കിലിക്സിന്റെ ഈ രേഘയുടെ പൂര്‍ണ്ണ ഇന്ഗ്ലിഷ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പോസ്റ്റ്‌ വായിച്ചവര്‍ താഴെ അഭിപ്രായ കോളത്തില്‍ നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കല്ലേ..........

18 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial